TopTop
Begin typing your search above and press return to search.

'പ്രിയപ്പെട്ട ലാലേട്ടാ വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം'; അനൂപ് മേനോന്റെ കുറിപ്പ്

പ്രിയപ്പെട്ട ലാലേട്ടാ വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം; അനൂപ് മേനോന്റെ കുറിപ്പ്

കഴിഞ്ഞ ദിവസം കൈയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയതിന്റെ ഫോട്ടോ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഷൂട്ടിനിടയിലുണ്ടായ പരിക്കാണെന്നാണ് പലരും കരുതിയത് എന്നാല്‍ കുടുംബവുമൊത്തുള്ള വിദേശ യാത്രയിലുണ്ടായ പരിക്കായിരുന്നു ഇത്. പരിക്കേറ്റിട്ടും മോഹന്‍ലാല്‍ ഷൂട്ടിനെത്തിയതും, അതിന് അദ്ദേഹം പറഞ്ഞ കാരണവും വിവരിക്കുകയാണ് അനൂപ് മേനോന്‍.

ഫെയ്‌സ്ബുക്കിലൂടെയാണ് അനൂപ് മേനോന്‍ മോഹന്‍ ലാലുമൊത്തുള്ള അനുഭവം പങ്കുവെച്ചത്. 'പ്രിയപ്പെട്ട ലാലേട്ടാ...ഇടയ്‌ക്കെങ്കിലും ഒന്ന് മൂഡ്ഓഫ് ഒക്കെ ആവണം...നിര്‍മ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം...ഇല്ലെങ്കില്‍, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങല്‍ ഒരു വലിയ ബാധ്യതയായിരിക്കും.' എന്ന് അനൂപ് മേനോന്‍ പോസ്റ്റില്‍ എഴുതുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സംവിധായകന്‍ സിദ്ധിഖിന്റെ 'ബിഗ് ബ്രദര്‍' എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു ... എനിക്ക് വൈകുന്നേരമേ ഷൂട്ട് ഉള്ളൂ...ഞാന്‍ സെറ്റില്‍ എത്തിയപ്പോള്‍ അവിടെ ലാലേട്ടന്‍ ഉണ്ട്... കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം..... ഞാന്‍ കൈ കൊടുത്തപ്പോള്‍ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിന്‍വലിച്ചു...'എന്തു പറ്റി' എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയില്‍ കുടുംബവും ഒന്നിച്ചു Dubaiലേക്ക് ഒരു യാത്ര നടത്തിയിരുന്നു... അവിടെ വെച്ചൊന്നു വീണു...കൈക്ക് ഒരു ചെറിയ hairline fracture ഉണ്ടത്രെ.

'ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും fight ചെയ്തത് എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ് ഈ postന് കാരണം.

'എന്നെ ഈ സിനിമയുടെ സംവിധായകനോ നിര്‍മ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്...ഞാന്‍ തന്നെ പോയി വീണതല്ലേ? ഞാന്‍ ഇപ്പൊ ഈ വേദന പറഞ്ഞാല്‍, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം...നിര്‍മാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉള്‍പ്പടെ എത്ര പേര്‍ വെറുതെ ഇരിക്കണം...നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത് .. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ...കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം...

സിനിമാട്ടോഗ്രാഫര്‍ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോള്‍ 'ചേര്‍ത്തല ഗോഡൗണില്‍ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ' എന്ന് മാത്രമാണ് പറഞ്ഞത്..അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി..അറിയിച്ചിട്ടില്ല ലാലേട്ടന്‍...

ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യില്‍ bandage ഉണ്ട്. Surgery കഴിഞ്ഞു എന്നു പറഞ്ഞു...അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്‌നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.

പ്രിയപ്പെട്ട ലാലേട്ടാ...ഇടയ്‌ക്കെങ്കിലും ഒന്ന് mood out ഒക്കെ ആവണം...നിര്‍മ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം...ഇല്ലെങ്കില്‍, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങല്‍ ഒരു വലിയ ബാധ്യതയായിരിക്കും.


Next Story

Related Stories