TopTop
Begin typing your search above and press return to search.

മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു; കപ്പേളയ്ക്ക് അഭിന്ദനവുമായി അനുരാഗ് കശ്യപ്

മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു; കപ്പേളയ്ക്ക് അഭിന്ദനവുമായി അനുരാഗ് കശ്യപ്

കപ്പേളയ്ക്ക് അഭിനന്ദനവുമായി അനുരാഗ് കശ്യപ്. ദേശീയ പുരസ്‌കാറ ജേതാവായ നടന്‍ മുസ്തഫയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു കപ്പേള. ചിത്രത്തിന്റെത് അസാധ്യ തിരക്കഥയാണെന്നും, മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു എന്നുമാണ് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്.

'എത്ര മഹത്തരമായ ചിത്രമാണ് മുഹമ്മദ് മുസ്തഫയുടെ കപ്പേള. അസാധ്യ തിരക്കഥ. മുസ്തഫയുടെ അടുത്തചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു'. അനുരാഗ് ട്വീറ്റ് ചെയ്തു.

അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, സുധി കോപ്പ തുടങ്ങിയവരാണ് കപ്പേളയിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. തിയറ്ററുകളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിച്ചെങ്കിലും കോവിഡ് വ്യാപനം മൂലം ചിത്രം തിയറ്ററില്‍ നിന്നും പിന്‍വലിക്കേണ്ടതായി വന്നു. പിന്നീട് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയമാണ് കപ്പേള. സോഷ്യല്‍ മീഡിയയില്‍ നിന്നും വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ കപ്പേള ഏറ്റുവാങ്ങുന്നുണ്ട്.



Next Story

Related Stories