TopTop
Begin typing your search above and press return to search.

ദൈവം നിങ്ങളുടെ ഉള്ളിലുണ്ട്, ഈ സമയത്ത് ആരാധനാലയങ്ങളില്‍ ഒത്തുകൂടേണ്ട ആവശ്യമില്ല; എ ആര്‍ റഹ്മാന്‍

ദൈവം നിങ്ങളുടെ ഉള്ളിലുണ്ട്, ഈ സമയത്ത് ആരാധനാലയങ്ങളില്‍ ഒത്തുകൂടേണ്ട ആവശ്യമില്ല; എ ആര്‍ റഹ്മാന്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം ജാഗ്രതയോടെ നീങ്ങുമ്പോള്‍ ഓരോരുത്തരും തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം കാണിക്കാന്‍ മറക്കരുതെന്ന സന്ദേശവുമായി എ ആര്‍ റഹ്മാന്‍. നിരവധി മനുഷ്യജീവനുകളായിരിക്കും തെറ്റായ കാര്യം ചെയ്തതാല്‍ നിങ്ങള്‍ മൂലം നഷ്ടപ്പെടുകയെന്ന മുന്നറിയിപ്പാണ് റഹ്മാന്‍ നല്‍കുന്നത്. കൊറോണയ്‌ക്കെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് എഴുതിയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് റഹ്മാന്‍ ആരാധനാലയങ്ങളിലെ കൂട്ടം ചേരലുകള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയും മുന്നോട്ടുവയ്ക്കുന്നത്.

ധീരതയോടെ, നിസ്വാര്‍ത്ഥതയോടെ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്ന ഇന്ത്യയിലെ എല്ലാ ഡോകടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയാണ്. മറ്റുള്ളവരുടെ ജീവിതം രക്ഷിക്കാന്‍ സ്വന്തം ജീവിതം പണയപ്പെടുത്തുന്നവരാണവര്‍. നമ്മള്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്നു ഒറ്റക്കെട്ടായി നിന്നു ലോകത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു അദൃശ്യ ശത്രുവിനെതിരേ നില്‍ക്കേണ്ട സമയമാണിത്. മാനവികതയുടെ മനോഹാരിതയും ആത്മീയതയും നമ്മുടെ പ്രവര്‍ത്തികളില്‍ കൊണ്ടുവരണം. നമ്മുടെ അയല്‍ക്കാരെ, പ്രായമായവരെ, ഇതരസംസ്ഥാന തൊഴിലാളികളെ, പാര്‍ശ്വവത്കരിക്കപ്പെടവരെ സഹായിക്കേണ്ട സമയം.

ദൈവം നിങ്ങളുടെ ഹൃദയത്തിലുണ്ട്. ആരാധനാലയങ്ങളില്‍ ഒത്തുചേര്‍ന്ന് ഈ സമയത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതിരിക്കുക. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അവുസരിക്കുക. കുറച്ച് ആഴ്ച്ചകള്‍ വീടിനകത്ത് ഇരിക്കുമ്പോള്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരുപാട് വര്‍ഷങ്ങള്‍ കൂട്ടി കിട്ടുകയാണ് ചെയ്യുന്നത്. വൈറസ് പകരാന്‍ ഇട നല്‍കി നിങ്ങളുടെ സഹജീവികളെ ദുരിതത്തിലാഴ്ത്തരുത്. ഈ രോഗം നിങ്ങള്‍ വൈറസ് വാഹകനാണെന്നതിന്റെ സൂചനകളൊന്നും തരില്ല. നിങ്ങള്‍ വൈറസ് ബാധിതനല്ലെന്ന അനുമാനം അതിനാല്‍ തന്നെ കൊണ്ടുനടക്കരുത്. ദയവ് ചെയ്ത് ഈ സമയത്ത് വ്യാജ പ്രചരണങ്ങള്‍ നടത്തി, ജനങ്ങളില്‍ കൂടുതല്‍ ഭയവും ആശങ്കയും നിറയ്ക്കരുത്. ഒരുപാട് മനുഷ്യജീവന്‍ നിങ്ങളുടെ കൈയിലാണ്, അതിനാല്‍ നമുക്ക് അനുകമ്പയുള്ളവരും ചിന്തിക്കുന്നവരുമാകാം; റഹ്മാന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.


Next Story

Related Stories