TopTop
Begin typing your search above and press return to search.

'ഇനി എന്താണ് പറയേണ്ടത്'; ഉയരെ ലോക്കേഷന്‍ കാഴ്ച പങ്കുവെച്ച് 'നിഷ്‌കളങ്കനായ ഗോവിന്ദ്'

ഇനി എന്താണ് പറയേണ്ടത്; ഉയരെ ലോക്കേഷന്‍ കാഴ്ച പങ്കുവെച്ച് നിഷ്‌കളങ്കനായ ഗോവിന്ദ്

ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ സിനിമയായിരുന്നു ഉയരെ. മനു അശോക്‌ സംവിധാനം ചെയ്ത ചിത്രം ഒരു വര്‍ഷത്തിനു ശേഷവും പല പ്രേക്ഷകരുടെയും പ്രിയപ്പെട്ട ചിത്രമായി തന്നെ നിലനില്‍ക്കുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ചിത്രീരണത്തിനു മുന്‍പുളള തയ്യാറെടുപ്പിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ആസിഫ് അലി.

'മനു അശോകനും പാര്‍വതിയും കൂടി പല്ലവിയുടെ ഏക്താര ആഘോഷങ്ങള്‍ക്കുള്ള മുദ്രാവാക്യങ്ങള്‍ തീരുമാനിക്കുന്നു, നിഷ്‌കളങ്കനായ ഗോവിന്ദ് അത് ചിത്രീകരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് ആസിഫ് അലി പാര്‍വതിയുടെയും മനു അശോകന്റെയും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ടട്ട ടട്ട ടട്ട ട്ട, ഈയ്യ ഉവ്വ ഏക്താര... ഇനി എന്താണ് പറയേണ്ടത് എന്ന് പറ എന്നു ചോദിക്കുന്ന പാര്‍വതിയേയും, ഡയലോഗ് ആലോചിക്കുന്ന മനു അശോകനേയും വീഡിയോയില്‍ കാണാം.

ബോബി-സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ ഉയരെയില്‍ പാര്‍വതി തിരുവോത്ത്, ടോവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. സിദ്ദിഖ്, പ്രേം പ്രകാശ്, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.


Next Story

Related Stories