TopTop
Begin typing your search above and press return to search.

അതവര്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കേണ്ട വിഷയമാണ്, ഞാന്‍ പറയുന്നത് മര്യാദയല്ല; വിധു വിന്‍സെന്റ്-ഡബ്ല്യുസിസി തര്‍ക്കത്തില്‍ ബി ഉണ്ണികൃഷ്ണന്‍

അതവര്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കേണ്ട വിഷയമാണ്, ഞാന്‍ പറയുന്നത് മര്യാദയല്ല; വിധു വിന്‍സെന്റ്-ഡബ്ല്യുസിസി തര്‍ക്കത്തില്‍ ബി ഉണ്ണികൃഷ്ണന്‍

വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ നിന്നും താന്‍ പുറത്തു വരാനുള്ള സാഹചര്യങ്ങള്‍ വിശദീകരിച്ച് സംവിധായക വിധു വിന്‍സെന്റ് എഴുതിയ കുറിപ്പില്‍ പരാമര്‍ശിക്കുന്ന ഒരു പേരായിരുന്നു സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന്റെത്. വിധു സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു ബി ഉണ്ണികൃഷ്ണന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപുമായി അടുത്ത് നില്‍ക്കുന്നൊരാളെന്ന നിലയില്‍ ഉണ്ണികൃഷ്ണനുമായി സഹകരിച്ചുവെന്നതിന്റെ പേരില്‍ തനിക്ക് സംഘടനയില്‍ നിന്നും വിചാരണ നേരിടേണ്ടി വന്നെന്നാണ് വിധു കുറിപ്പില്‍ വ്യക്തമാക്കുന്നത്. അതെന്തുകൊണ്ടാണെന്നും വിധു പറയുന്നുണ്ട്. മാത്രമല്ല. ദീദി ദാമോദരന്റെ മകളുടെ സിനിമ നിര്‍മിക്കാമെന്നേറ്റിരുന്നവര്‍ തന്നെ സിനിമ ആദ്യം ചെയ്യാമെന്നു തീരുമാനിച്ചതാണ് തനിക്കെതിരേ ചിലര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നും വിധു പറയുന്നുണ്ട്. ഇവിടെയും പരാമര്‍ശവിധേയമാകുന്ന പേരാണ് ബി. ഉണ്ണികൃഷ്ണന്റേത്.എന്നാല്‍ വിധുവിന്റെ രാജി വിശദീകരണത്തില്‍ തന്റെ പേര് പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ താനൊന്നും പ്രതികരിക്കുന്നില്ലെന്നും അത് മര്യാദയല്ലെന്നുമാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. വിധുവിന്റെ കത്ത് ഞാനും വായിച്ചിരുന്നു. ആ വിഷയത്തില്‍ ഞാനെന്തെങ്കിലും പറയുന്നത് മര്യാദയല്ല. എന്റെ പേര് അതില്‍ പരാമര്‍ശിക്കുന്നുണ്ടെന്നത് ശരി തന്നെ. പക്ഷേ, അതവര്‍ക്കിടയില്‍ പറഞ്ഞു തീര്‍ക്കേണ്ടൊരു വിഷയമാണ്; എന്നായിരുന്നു' ബി ഉണ്ണികൃഷ്ണന്‍ അഴിമുഖത്തോട് പറഞ്ഞത്.വിധുവിന്റെ സിനിമയില്‍ ഉണ്ണികൃഷ്ണന്‍ നിര്‍മാതാവായി വന്നതില്‍ ഡബ്ല്യുസിസിയില്‍ ചിലര്‍ക്ക് അസ്വസ്ഥകളുണ്ടെന്ന് അഞ്ജലി മേനോന്‍ തന്നെ വിളിച്ചു പറഞ്ഞിരുന്നുവെന്ന് വിധു വിന്‍സെന്റ് പറയുന്നുണ്ട്. ഇക്കാര്യം യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യാുമെന്നും അഞ്ജലി അറിയിച്ചതായി വിധുവിന്റെ കുറിപ്പിലുണ്ട്. ഗ്രൂപ്പിലുള്ള പലരും വ്യക്തിപരവും തൊഴില്‍ പരവുമായ പലആവശ്യങ്ങള്‍ക്കുമായി എപ്പോഴും സമീപിക്കുന്ന ആളാണ് ഉണ്ണികൃഷ്ണനെന്ന് എനിക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ട് ഡബ്ല്യുസിസി യുടെ ആശയകുഴപ്പം എന്താണെന്ന് എനിക്ക് ശരിക്കും പിടികിട്ടിയിരുന്നില്ല; എന്നാണ് ഇക്കാര്യത്തില്‍ വിധു തന്റെ ഭാഗമായി പറയുന്നത്. ബി ഉണ്ണികൃഷ്ണനൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചത് തെറ്റാണെന്നു പറയുന്നവരോടുള്ള മറുപടിയായി വിധു ഇങ്ങനെയും പറയുന്നുണ്ട്; ബി. ഉണ്ണികൃഷ്ണന്‍ മലയാളസിനിമാരംഗത്തെ ഒരു തൊഴിലാളി സംഘടനയുടെ നേതാവാണ്. എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനും വിതരണക്കാരനും നിര്‍മ്മാതാവുമാണ്. എനിക്ക് ഉണ്ണികൃഷ്ണനെ പരിചയം സിനിമയിലൂടെയല്ല; അതിനൊക്കെ മുന്‍പ് സാഹിത്യ വിമര്‍ശമേഖലകളില്‍ അദ്ദേഹം നടത്തിയിരുന്ന ഇടപെടലുകളോട് സംവദിച്ചാണ് എനിക്ക് അദ്ദേഹത്തെ പരിചയം. ഞാനറിയുന്ന ഇദ്ദേഹം ഒരു കൊലപാതകിയോ അക്രമിയോ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളിലിടപെട്ടതിന്റെ പേരില്‍ കോടതി കയറേണ്ടി വരികയോ ചെയ്ത ആളല്ല. ഉണ്ണികൃഷ്ണന്റെ സാമൂഹിക, രാഷ്ട്രീയ, സ്വകാര്യ ജീവിതത്തെ ഇഴ കീറി പരിശോധിച്ചതിന് ശേഷമേ അദ്ദേഹത്തോടൊപ്പം തൊഴില്‍ എടുക്കാന്‍ പാടുള്ളൂ എന്ന തിട്ടൂരം ഇറക്കുന്ന അന്തപുരവാസികളോട് സംവാദം സാധ്യമല്ല എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.'ഇതിനൊപ്പം തന്നെയാണ് മറ്റു ചില കാര്യങ്ങളും വിധു വിളിച്ചു പറയുന്നത്. അത് സംഘടനയിലെ ചിലര്‍ കാണിക്കുന്ന ഇരടത്താപ്പായാണ് വിധു അവതരിപ്പിക്കുന്നതും. വിധുവിന്റെ വാക്കുകള്‍; 'നമ്മുടെ സംഘടനയില്‍ പെട്ടവര്‍ തന്നെ പല സമയത്തായി പല ആവശ്യങ്ങളുമായി സമീപിക്കുന്ന ആളാണ് ഉണ്ണികൃഷ്ണന്‍ എന്ന് ഞാന്‍ നേരത്തേ സൂചിപ്പിച്ചല്ലോ. ബീനാമ്മ അടക്കമുള്ളവര്‍ ഉണ്ണികൃഷ്ണന്റെ സഹായം നിര്‍ണ്ണായകമായ പല സന്ദര്‍ഭങ്ങളിലും ഉപയോഗിച്ചിരുന്ന കാര്യം ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സഹായങ്ങള്‍ രഹസ്യമായി ആവാം, പരസ്യമായി പാടില്ല എന്നാണോ? ട്രേഡ് യൂണിയന്‍ നേതൃത്വത്തിലുള്ള ആളായതുകൊണ്ട് തന്നെ നമ്മുടെ സംഘടനയില്‍പ്പെട്ടവരും തങ്ങളുടെ പരാതികളുമായി അദ്ദേഹത്തെ സമീപിച്ചിട്ടില്ലേ? അതോ ദിലീപിനെ വച്ച് സിനിമ എടുത്തതിന്റെ പേരില്‍ ഉണ്ണികൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന സംഘടനയില്‍ നിന്ന് രാജിവക്കുകയോ അല്ലെങ്കില്‍ പ്രശ്‌ന പരിഹാരത്തിന് അയാളുടെ സഹായം വേണ്ടെന്ന് വയ്ക്കുകയോ ചെയ്തിട്ടുണ്ടോ? അഥവാ അങ്ങനെ എന്തെങ്കിലും ചെയ്തിരിക്കണമെന്ന് ഡബ്ല്യുസിസി അതിന്റെ അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? അപ്പോള്‍ എല്ലാവരുടെയും വ്യക്തിപരമായി എന്താവശ്യങ്ങള്‍ക്കും ഇദ്ദേഹത്തെ സമീപിക്കാമെന്നിരിക്കിലും വിധു വിന്‍സന്റ് പരസ്യമായി ഒരു തൊഴില്‍ സഹായം സ്വീകരിച്ചപ്പോള്‍ അത് ഡബ്ല്യുസിസി യോട് ചോദിച്ചിട്ട് വേണം എന്ന് ഉയര്‍ത്തിയ വാദത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വരേണ്യ ധാര്‍ഷ്ട്യം കാണാതിരിക്കാന്‍ ആവില്ല'.തനിക്കെതിരേ സംഘടനയില്‍ എതിര്‍പ്പുണ്ടാകാനുള്ള മറ്റൊരു കാരണവും വിധു വിന്‍സെന്റ് വെളിപ്പെടുത്തുന്നുണ്ട്. അവിടെയും ബി. ഉണ്ണികൃഷ്ണന്റെ പേര് പരാമര്‍ശിക്കുന്നുമുണ്ട്. ആ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്; ഇനി പ്രധാന വിഷയത്തിലേക്ക് വരട്ടെ. ഈ സിനിമയുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ മോഡറേറ്ററായിരുന്ന പ്രേമചന്ദ്രന്‍ മാഷ് ചോദിച്ചു, 'വിധൂ, നിങ്ങളുടെ സംഘടനയില്‍ ദീദിക്ക് നിങ്ങളോട് കടുത്ത പ്രശ്‌നമാണല്ലോ? ഞാന്‍ ദേശാഭിമാനിയില്‍ നിങ്ങളുടെ സിനിമയെപ്പറ്റി ഒരു ലേഖനമെഴുതിയിരുന്നു. 'അതൊന്നും എഴുതാതിരുന്നു കൂടെ 'എന്നാണ് ദീദി ചോദിച്ചത്. എന്താണ് ദീദിയും നിങ്ങളും തമ്മിലെ പ്രശ്‌നം? എനിക്കറിയില്ലെന്ന് ഞാന്‍ പറഞ്ഞു. ബാംഗ്ലൂരില്‍ നിന്ന് ഉള്ള ഒരു journalist പറയുന്നു ,അവരോട് ഒരു WCC അംഗം പറഞ്ഞു അത്രേ 'what vidhu did is wrong'. ഭാഗ്യലക്ഷ്മിയുടെ മകന്റെ വിവാഹത്തിന് പോകാനാവാത്തതില്‍ ക്ഷമ ചോദിച്ചു കൊണ്ട് അവരെ വിളിച്ചപ്പോള്‍ 'ദീദിയുമായി വിധുവിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് 'അവര്‍ ചോദിക്കുന്നു. ദീദി ഒരവസരത്തില്‍ ഒരാളോട്(a credible and reliable person) പറഞ്ഞത്രെ 'ഞങ്ങള്‍ക്കാര്‍ക്കും ഉണ്ണികൃഷ്ണനോട് ഒരു പ്രശ്‌നവുമില്ല, വിധുവിനോട് മാത്രമേ പ്രശ്‌നമുള്ളൂ എന്ന് 'ദീദി പറഞ്ഞ 'ഞങ്ങള്‍' ആരാണ്? WCC യോാ? ഉണ്ണികൃഷ്ണനോട് ഇല്ലാത്ത എന്തു പ്രശ്‌നമാണ് WCCയിലെ ചില അംഗങ്ങള്‍ക്ക് എന്നോടുള്ളത്? മകളുടെ സിനിമക്ക് നിര്‍മ്മാതാവാകേണ്ടിയിരുന്ന ആളെ ഞാന്‍ എന്റെ സിനിമയുടെ നിര്‍മ്മാതാവാക്കിയതിന്റെ പരിഭവമാണോ എന്ന് എന്റെ അല്പബുദ്ധി സംശയിച്ചു. പക്ഷേ ഞാനറിയുന്ന ദീദി അത്തരമൊരു മക്കള്‍ രാഷ്ട്രീയം കളിക്കുന്ന ചെറിയ മനസ്സിന്റെ ഉടമയല്ല എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം'.


Next Story

Related Stories