TopTop
Begin typing your search above and press return to search.

'യാത്രയില്‍ താനെയായ്'; ബാലഭാസ്‌കര്‍ അവസാനം ഈണമിട്ട ഗാനം-വീഡിയോ

യാത്രയില്‍ താനെയായ്; ബാലഭാസ്‌കര്‍ അവസാനം ഈണമിട്ട ഗാനം-വീഡിയോ

വയലിനില്‍ മായാജാലം തീര്‍ക്കുന്ന സംഗീതജ്ഞനായിരുന്നു ബാലഭാസ്‌ക്കര്‍. ഫ്യൂഷന്റെ അനന്ത സാധ്യതകളാണ് എന്നും ആരാധകര്‍ക്ക് സമ്മാനിച്ചട്ടുള്ളത്. ഇപ്പോഴിതാ ബാലഭാസ്‌കര്‍ അവസാനമായി സംഗീത സംവിധാനം നിര്‍വ്വഹിച്ച പാട്ട് ആരാധകരില്‍ വേദന പടര്‍ത്തുകയാണ്. അകാലത്തില്‍ വേര്‍പെട്ടുപോയ ബാലഭാസ്‌കറിന്റെ നാല്‍പത്തിരണ്ടാം ജന്മദിനമായ ഇന്നലെ ബാലഭാസ്‌കര്‍ അവസാനമായി സംഗീതസംവിധാനം നിര്‍വഹിച്ച പാട്ട് പുറത്തിറക്കിയിരിക്കുകയായിരുന്നു.

'വേളിക്ക് വെളുപ്പാന്‍കാലം' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ബാലഭാസ്‌കര്‍ അവസാനമായി പാട്ടൊരുക്കിയത്. നവാഗതനായ അക്ഷയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'യാത്രയില്‍' എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ജോയ് തമലമാണ്. ഷിബി മനിയേരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2018ല്‍ ചിത്രത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതിനിടയിലായിരുന്നു ബാലഭാസ്‌കറിന് അപകടം സംഭവിക്കുന്നതെന്നും അദ്ദേഹം പാടിയ ട്രാക്കുകളും പാട്ടിനെക്കുറിച്ച് ഗായകനു നല്‍കിയ നിര്‍ദ്ദേശങ്ങളും അടിസ്ഥാനമാക്കി പിന്നീട് സംഗീതസംവിധായകന്‍ ബിജിബാല്‍ ആണ് പാട്ട് പൂര്‍ത്തീകരിച്ചതെന്ന് സംവിധായകന്‍ അക്ഷയ് വര്‍മ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ചിത്രത്തില്‍ ബാലഭാസ്‌കര്‍ അഭിനയിച്ചിട്ടുമുണ്ട്. കൃഷ്ണചന്ദ്രന്‍, വിജയ് മേനോന്‍, അനു മോഹന്‍, സരയു, നീന കുറുപ്പ്, ശോഭ മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.


Next Story

Related Stories