TopTop
Begin typing your search above and press return to search.

ബണ്ടിഷ് ബണ്ഡിറ്റ്‌സിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി ആമസോണ്‍ പ്രൈം വീഡിയോ

ബണ്ടിഷ് ബണ്ഡിറ്റ്‌സിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി ആമസോണ്‍ പ്രൈം വീഡിയോ

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഏറ്റവും പുതിയ ആമസോണ്‍ ഒറിജിനല്‍ സീരീസ് ബണ്ടിഷ് ബണ്ഡിറ്റ്‌സിന്റെ ട്രെയ്‌ലര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. 2020 ഓഗസ്റ്റ് നാലു മുതല്‍ സീരീസ് സ്ട്രീം ചെയ്യും. അമൃത്പാല്‍ സിംഗ് ബിന്ദ്ര നിര്‍മ്മിച്ച് ആനന്ദ് തിവാരി സംവിധാനം ചെയ്തിരിക്കുന്ന പുതിയ ആമസോണ്‍ ഒറിജിനല്‍ സീരീസ് ജോധ്പൂരിലാണ് നിര്‍മ്മിച്ചത്. പരസ്പര വിരുദ്ധമായ പശ്ചാത്തലങ്ങളില്‍ നിന്നെത്തുന്ന രണ്ട് യുവ സംഗീത പ്രതിഭകളുടെ കഥയാണിത്. ഷങ്കര്‍-എഹ്‌സാന്‍-ലോയ് എന്നീ സംഗീത പ്രതിഭകള്‍ ആദ്യമായി ഡിജിറ്റല്‍ രംഗത്തെത്തുന്ന സീരീസില്‍ ഇവര്‍ ഒരുക്കുന്ന മനോഹര ഗാനവും ബണ്ടിഷ് ബണ്ഡിറ്റ്‌സിലുണ്ട്.

രണ്ട് വ്യത്യസ്ത സംഗീത പശ്ചാത്തലങ്ങളില്‍ നിന്നെത്തുന്ന രണ്ട് യുവ ഗായകരുടെ പ്രണയ കഥ പറയുന്നു ഏറ്റവും പുതിയ ആമസോണ്‍ ഒറിജിനല്‍ സീരീസ് ബണ്ടിഷ് ബണ്ഡിറ്റ്‌സ്. പത്ത് ഭാഗങ്ങളുള്ള സീരീസില്‍ റിഥ്വിക് ഭൗമിക് (ധുസാര്‍) ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞന്‍ രാധെയുടെ വേഷത്തിലെത്തുമ്പോള്‍ ശേയ ചൗധരി (ഡിയര്‍ മായ) പോപ്പ്താരം തമന്നയാകുന്നു. നസറുദ്ദീന്‍ ഷാ ( എ വെഡ്‌നെസ് ഡേ, ദ ലീഗ് ഓഫ് എക്‌സ്ട്രാഓര്‍ഡിനറി ജെന്റില്‍മാന്‍), അതുല്‍ കുല്‍ക്കര്‍ണി (പേജ് 3, രംഗ് ദേ ബസന്തി), കുനാല്‍ റോയ് കപൂര്‍ (ലവ് പെര്‍ സ്‌ക്വയര്‍ ഫൂട്ട്, ഡെല്‍ഹി ബെല്ലി), ഷീബ ഛദ്ദ (മിര്‍സാപൂര്‍, തലാഷ്), രാജേഷ് തായ്‌ലാംഗ് (മിര്‍സാപൂര്‍, ദ സെക്കന്‍ഡ് ബെസ്റ്റ് എക്‌സോട്ടിക് മാരിഗോള്‍ഡ് ഹോട്ടല്‍) തുടങ്ങിയ പ്രമുഖ താരങ്ങളും വേഷമിടുന്നു.

തന്റെ മുത്തശ്ശിയേപ്പോലെ ശാസ്ത്രീയ സംഗീതത്തിന്റെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്ന സംഗീത പ്രതിഭയാണ് രാധെ.ഇന്ത്യയിലെ ആദ്യ ഇന്റര്‍നാഷണല്‍ പോപ്പ് ഗായികയാകാന്‍ കൊതിക്കുന്ന ഉയര്‍ന്നു വരുന്ന പോപ് ഗായികയാണ് തമന്ന. തമന്നയുമായി പ്രണയത്തിലാകുന്നതോടെ രാധെയുടെ ജീവിതം കീഴ്‌മേല്‍ മറിയുകയാണ്. സൂപ്പര്‍ താര പദവി വെട്ടിപ്പിടിക്കാന്‍ അവളെ സഹായിക്കുകയും തന്റേതായ സംഗീതത്തോടും കുടുംബ പാരമ്പര്യത്തോടും നീതി പുലര്‍ത്താന്‍ അവനു കഴിയുമോ അതോ അവനുള്ളതെല്ലാം നഷ്ടപ്പെടുമോ എന്നതാണ് കഥ.

ബണ്ടിഷ് ബണ്ഡിറ്റ്‌സില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്ന സാക്ഷാത്കാരത്തിന്റെ നിമിഷമായിരുന്നുവെന്ന് നായകന്‍ റിഥ്വിക് ഭൗമിക് പറഞ്ഞു. നസറുദ്ദീന്‍ ഷാ, രാജേഷ് തയ്‌ലാംഗ്, ഷീബ ഛദ്ദ, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയ അഭിനയപ്രതിഭകള്‍ക്കൊപ്പം അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞത് ജീവിതത്തിന്റെ ഏറ്റവും ആനന്ദകരമായ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രണയത്തിന്റെയും സംഗീതത്തിന്റെയും ഹൃദയഹാരിയായ ഈ ഷോ പ്രേക്ഷകര്‍ തീര്‍ച്ചായും ആസ്വദിക്കുമെന്ന് നായിക ശ്രേയ ചൗധരിയും പറഞ്ഞു. ട്രെയ്‌ലര്‍ കാണാം


Next Story

Related Stories