TopTop
Begin typing your search above and press return to search.

VIDEO| നിഗൂഢതകള്‍ ഒളിപ്പിച്ച് 'ബനേര്‍ഘട്ട' ട്രെയിലര്‍ പുറത്തിറങ്ങി

VIDEO| നിഗൂഢതകള്‍ ഒളിപ്പിച്ച് ബനേര്‍ഘട്ട ട്രെയിലര്‍ പുറത്തിറങ്ങി

ഷിബു ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു നാരായണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബനേര്‍ഘട്ട ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പി റൈറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ നാലു ഭാഷകളിലായി നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം അര്‍ജുന്‍, ഗോകുല്‍ എന്നിവര്‍ ചേര്‍ന്നാണ് തയാറാക്കിയിരിക്കുന്നത്.

ഒരു റോഡ് മൂവിയാണെന്ന സൂചനയാണ് ടെയിലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. നടന്മാരായ പൃഥ്വിരാജ്, ജയസൂര്യ, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗ്ഗീസ്, സണ്ണി വെയ്ന്‍, ലാല്‍, സംവിധായകന്‍ ജീന്‍ പോള്‍, നടിമാരായ മഞ്ജു വാര്യര്‍, അപര്‍ണ ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ബിനു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ പരീക്ഷിത്ത്, കല വിഷ്ണു രാജ്, മേക്കപ്പ് ജാഫര്‍, വസ്ത്രാലങ്കാരം ലസിത പ്രദീപ്, സ്റ്റില്‍സ് ഫ്രാങ്കോ ഫ്രാന്‍സിസ്സ്, പരസ്യകല കൃഷ്ണ പ്രസാദ് കെ വി, ബി ജി എം റീജോ ചക്കാലയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ അഖില്‍ ആനന്ദ്, അസോസിയേറ്റ് ക്യാമറമാന്‍ അഖില്‍, പ്രൊജക്റ്റ് ഡിസൈനര്‍ വിനോദ് മണി, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.


Next Story

Related Stories