TopTop
Begin typing your search above and press return to search.

ലോക് ഡൗണ്‍ കാലത്ത് നിങ്ങളുടെ വികൃതി കുരുന്നുകളെ മെരുക്കണോ, ഈ ടി വി ഷോകള്‍ മികച്ച ഉപായമാണ്

ലോക് ഡൗണ്‍ കാലത്ത് നിങ്ങളുടെ വികൃതി കുരുന്നുകളെ മെരുക്കണോ, ഈ ടി വി ഷോകള്‍ മികച്ച ഉപായമാണ്

മാതാപിതാക്കളോടാണ്, നിങ്ങള്‍ അല്‍പ്പം അസ്വസ്ഥരാണല്ലേ...! കൊറോണയോ ലോക് ഡൗണോ അല്ല നിങ്ങളുടെ പ്രശ്‌നത്തിന് കാരണമെന്നറിയാം. ആ കുസൃതി കുരുന്നുകളല്ലേ! സകൂളുകളും നഴ്‌സറികളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. തീര്‍ച്ചയായും നിങ്ങള്‍ക്കവര്‍ 'തലവേദന' ആയി മാറിക്കാണും. കുസൃതികളുടെ പിന്നാലെ ഓടി നടന്ന് ഒരു ജോലിയും നടക്കുന്നില്ലായിരിക്കും. നിരാശപ്പെടേണ്ട്, പോംവഴിയുണ്ട്. ടെലിവിഷന്‍ തന്നെ നമുക്ക് ഉപായമാക്കാം. ഇവിടെയിതാ, നിങ്ങള്‍ക്ക് ചില ടി വി ഷോകളും പ്രോഗ്രാമുകളും നിര്‍ദേശിക്കുകയാണ്. വീട്ടിലെ വികൃതികളെ അടക്കിയൊതുക്കി ഇരുത്താന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകാരപ്പെടും. പിന്നൊരു കാര്യം; കുട്ടികള്‍ക്കൊപ്പം നിങ്ങളും ടി വിയുടെ മുന്നില്‍ തന്നെയിരുന്നുപോകാനും സാധ്യതയുണ്ട്.

Wall-E (Disney+)

കുസൃതിക്കാരായ റോബോര്‍ട്ടുകളെ എന്തായാലും നിങ്ങളുടെ കുരുന്നുകള്‍ക്ക് ഇഷ്ടമായിരിക്കുമല്ലോ.അപ്പോള്‍ Disney + ലെ ഈ സയന്‍സ് ഫിക്ഷന്‍ ആനിമേഷന്‍ ചിത്രവും അവര്‍ തീര്‍ച്ചയായും ആസ്വദിക്കും. ഒരു കാര്യം കൂടി; Wall-E കാണാന്‍ കുട്ടികള്‍ക്കൊപ്പം ഇരിക്കുന്ന മാതാപിതാക്കളും മറ്റു കാര്യങ്ങള്‍ തത്കാലം മറന്നുപോയേക്കാം.

Toy Story(Amazon Prime)

ആമസോണ്‍ പ്രൈമില്‍ ജെയിംസ് മേ അവതരിപ്പിക്കുന്ന Toy Stories എന്തായാലും നിങ്ങളുടെ കുട്ടിക്ക് ഇഷ്ടപ്പെടും. കാരണം, അവര്‍ തീര്‍ച്ചയായും കളിപ്പാട്ടങ്ങളും അവയെ കുറിച്ചുള്ള കഥകളും ഇഷ്ടപ്പെടുന്നവരാണല്ലോ!

Word party(Netflix)

നിങ്ങളുടെ കുസൃതി കുരുന്നുകള്‍ ഒരിടത്ത് അടങ്ങിയിരിക്കുന്നില്ലെന്നാണോ? അതുകൊണ്ട് നിങ്ങളുടെ ജോലിയൊന്നും നടക്കുന്നില്ലെന്നും പരാതിയുണ്ടല്ലേ. സാരമില്ല, നെറ്റ്ഫ്‌ളിക്‌സ് ഉണ്ടല്ലോ, അപ്പോള്‍ പരിഹാരവമുണ്ട്. കുരുന്നുകള്‍ക്ക് Word party ഷോ കാണിക്കൂ. ടില്ലി ആമ അടക്കമുള്ളവര്‍ അവരെ പുതിയ പുതിയ വാക്കുകള്‍ പഠിപ്പിച്ചു കൊടുക്കുമ്പോള്‍, കുരുന്നുകള്‍ തീര്‍ച്ചയായും ഹാപ്പി ആയിക്കോളൂം.

Blue Planet(Amazon Prime)

എല്ലാം കളിയാവേണ്ടന്നേ...കളിക്കൊപ്പം അറിവും കിട്ടട്ടേ നമ്മുടെ കുരുന്നുകള്‍ക്ക്. ആമസോണ്‍ പ്രൈമില്‍ അതിനു പറ്റിയൊരു ഷോയുണ്ട്; Blue Planet. 2001 ല്‍ പുറത്തു വന്ന ബിബിസിയുടെ ഒരു ഡോക്യുമെന്ററി പരമ്പരയാണ്. സമുദ്രം നിങ്ങളുടെ കുഞ്ഞിനെ സന്തോഷിപ്പിക്കുകും അത്ഭുതപ്പെടുത്തുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമുണ്ടോ! നാളെയവര്‍ക്ക് സമുദ്രത്തെ കുറിച്ച് നിങ്ങളോട് സംസാരിക്കാനും കഴിവുണ്ടാകട്ടേ. മടിക്കാതെ കുട്ടികള്‍ക്ക് ഈ ഷോ പരിചയപ്പെടുത്തി കൊടുത്തോളൂ.

Sesame Street(HBO GO)

അവര്‍ കളിക്കട്ടെ, ഒപ്പം പഠിക്കട്ടെ. നിങ്ങള്‍ക്കും സന്തോഷമതാണല്ലോ... രണ്ടു വയസുകാരനായ നിങ്ങളുടെ കുട്ടിപോലും HBO GO ലെ Sesame Street ആസ്വദിക്കുമെന്നത് തീര്‍ച്ച.


Next Story

Related Stories