മലയാളി പ്രേക്ഷകര്‍ റെഞ്ചേറ്റിയ ചിത്രമാണ് മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ മണിചിത്രത്താഴ്. മധു മുട്ടത്തിന്റെ കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ഭൂല്‍ഭുലയ്യ എന്ന പേരില്‍ ഹിന്ദിയില്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനായിരുന്നു. അക്ഷയ് കുമാര്‍, വിദ്യാ ബാലന്, അമീഷ പട്ടേല്‍, പരേഷ് റാവല്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഭൂല്‍ ഭുലയ്യ 2 റിലീസിന് തയ്യാറെടുക്കുകയാണ്.
അനീസ്കാ ബസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്, കിയാര അഡ്വാനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. തബുവും ഒരു പ്രധാന കഥാപാത്രമായെത്തുന്നു. നവംബര്‍ 19ന് ചിത്രം പ്രദര്‍ശനത്തിനെത്തും. നിരവധി ഭാഷകളിലേക്ക് റീമേയ്ക്ക് ചെയ്യപ്പെട്ടുവെങ്കിലും ആദ്യമായാണ് മണിചിത്രത്താഴിന് ഒരു രണ്ടാം ഭാഗമൊരുങ്ങുന്നത്. ആദ്യ ഭാഗത്ത് നിന്ന് തീര്‍ത്തും വ്യത്യസ്തമായ കഥയാണ് രണ്ടാം ഭാഗത്തിലെന്നും ടൈറ്റിലിന് പുറമേ രണ്ട് ഗാനങ്ങളും ആദ്യ ഭാഗത്ത് നിന്ന് സ്വീകരിച്ചിട്ടുണ്ടെങ്കിലും ചിത്രം തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.