Top

ബിനീഷ് ബാസ്റ്റിനോട് ക്ഷമ ചോദിച്ച് ബി ഉണ്ണികൃഷ്ണൻ, ഫെഫ്ക വിശദീകരണം തേടി

ബിനീഷ് ബാസ്റ്റിനോട് ക്ഷമ ചോദിച്ച് ബി ഉണ്ണികൃഷ്ണൻ, ഫെഫ്ക വിശദീകരണം തേടി

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടന്ന പൊതുപരിപാടിക്കിടെ നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോൻ അപമാനിച്ചെന്ന വിവാദത്തിൽ ഫെഫ്ക ഇടപെടുന്നു. വിഷയത്തിൽ ആരോപണ വിധേയനായ അനിലിനോട് സംഘടന വിശദീകരണം തേടിയതായി ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ പ്രതികരിച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സംവിധായകനെതിരെ നടപടി ഉണ്ടാകുമെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു.

വിഷയത്തിൽ ബിനീഷിനുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിച്ച ഉണ്ണികൃഷ്ണൻ നടനോട് സംവിധായകരുടെ പേരിൽ ക്ഷമ ചോദിക്കുന്നതായും ഉണ്ണികൃഷ്ണൻ വ്യക്തമാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്കിടെ നടന്ന സംഭവമാണ് വിവാദത്തിന് അധാരം. തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നാണ് ബിനീഷിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടിക്ക് വൈകിയെത്താൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.

സംഭവത്തിൽ പരസ്യ പ്രതിഷേധത്തിന് മുതിർന്ന നടൻ വേദിൽ കുത്തിയിരിക്കുകയും, വികാര പരമായി സംസാരിക്കുകയും ചെയ്തരുന്നു. "ഞാൻ മേനോനല്ല. ദേശീയ പുരസ്ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാൻ ഒരു ടൈൽസ് പണിക്കാരനാണ്. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത ശേഷമാണ് വിജയ് സാറിന്റെ തെരി എന്ന ചിത്രത്തിൽ ചെറിയ ഒരു സ്ഥാനക്കയറ്റം ലഭിക്കുന്നത്. 'മതമല്ല, മതമല്ല പ്രശ്‌നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്, ഞാനും ഒരു മനുഷ്യനാണ്" എന്നായിരുന്നു ബാസ്റ്റിന്റെ പ്രതികരണം.


Next Story

Related Stories