TopTop
Begin typing your search above and press return to search.

ഒരേയൊരു മെഗാസ്റ്റാർ, മലയാളത്തിന്റെ മമ്മുക്ക @69; ആശംസകള്‍‌ നേർ‌ന്ന് ആരാധകർ

ഒരേയൊരു മെഗാസ്റ്റാർ, മലയാളത്തിന്റെ മമ്മുക്ക @69; ആശംസകള്‍‌ നേർ‌ന്ന് ആരാധകർ

സിനിമ രംഗത്ത് അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിക്കിന് 69ാം ജന്മദിനം. പ്രായം തളർത്താത്ത ലുക്കുമായി എന്നും ആരാധകരെ ആവേശം കൊള്ളിക്കുന്ന താരത്തിന് പതിവ് തെറ്റിക്കാതെ ജന്മദിനാശംസകളുമായി നിറയുകയാണ് നവമാധ്യമങ്ങളിൽ ഉൾപ്പെടെ. അർദ്ധരാത്രി അദ്ദേഹത്തിന്റെ വീടിന് മുന്നിലെത്തിയ ആരാധകരെ ഇത്തവണയും താരം നിരാശപ്പെടുത്തിയില്ല.

മലയാള സിനിയിൽ 49 വർഷം പൂർത്തിയാക്കിയ പിഎ മുഹമ്മദ് കുട്ടി എന്ന മമ്മുട്ടി ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചുകഴിഞ്ഞു. അഭിനയത്തോടുമുള്ള അഭിനിവേശമാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്ന ആവർത്തിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരോ സിനിമ സ്വപ്നമായി കാണുന്ന ഒരോ വ്യക്തികൾക്കും പാഠപുസ്തമാണ്.


അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌. 1971 ഓഗസ്റ്റ്‌ ആറാം തീയതി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് അദ്ദേഹം. കെ ജി ജോർജ് സംവിധാനം ചെയ്ത 'മേള' എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.

മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെമാകേണ്ടിയിരുന്നത് എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത 'ദേവലോകം' ആയിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല.

മൂന്നുതവണ മികച്ച നടനുള്ള ദേശീയപുരസ്കാരം നേടി. അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചിട്ടുണ്ട്.


Next Story

Related Stories