TopTop
Begin typing your search above and press return to search.

മോഹൻലാൽ @ 60, ഹാപ്പി ബർത്ഡേ

മോഹൻലാൽ @ 60, ഹാപ്പി ബർത്ഡേ

മലയാളത്തിന്റെ ലാലേട്ടന് ഇന്ന് ആറുപതാം പിറന്നാൾ. ഇന്ത്യന്‍ സിനിമാ രംഗത്ത് 40 വർഷം നീണ്ട കരിയറുമായി നിറഞ്ഞ് നിൽക്കുന്നതിനിടെ എത്തിയ ആറുപതാം പിറന്നാളിന് കോവിഡ് വ്യാപനവും ലോക്ക്ഡൗണും നിറം കെടുത്തിയിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ മൂലം ചെന്നൈയിലെ വീട്ടിൽ തുടരുകയാണ് മോഹൻലാൽ.

ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പം ചെന്നൈയിൽ മോഹൻലാൽ ഇന്ന് പിറന്നാള്‍ ആഘോഷിക്കും. എന്നാല്‍ മകൾ വിസ്മയ വിദേശത്താണ്. പിറന്നാളിനു കൊച്ചിയിൽ അമ്മയുടെ അടുത്തെത്താമെന്നു കരുതിയെങ്കിലും ലോക്ഡൗൺ നീട്ടിയതോടെ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

ലോക്ക്ഡൗൺ കാലമായതിനാൽ മോഹൻലാൽ ഫാൻസ് അസോസിയേഷനും ആഘോഷങ്ങളിൽ നിന്നും വിട്ട് നിൽക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനോടകം ആശംസാ പ്രവാഹവും താരത്തിന് കഴിഞ്ഞ ദിവസം മുതൽ തന്നെ ലഭിച്ച് തുടങ്ങിയിരുന്നു. ഇതിനിടെ ലോക്ക്ഡൗണിന് ശേഷം ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുമെന്ന പ്രഖ്യാപനവും പിറന്നാൾ‌ സമ്മാനമായി മോഹൻലാൽ ആരാധകരെ അറിയിച്ചു.

1960 മേയ് 21 ന് വിശ്വനാഥൻ നായർ,ശാന്തകുമാരി ദമ്പതികളുടെ മകനായാണ് മോഹൻലാൽ വിശ്വനാഥൻ നായർ എന്ന മോഹൻ ലാലിന്റെ ജനനം. സ്വാഭാവികമായ നടന ശൈലി ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച ലാലിനെ തേടി രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ തേടിയെത്തി. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ] രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.






Next Story

Related Stories