TopTop

എന്‍ഡ് ഗെയ്മില്‍ മരണപ്പെട്ട ബ്ലാക്ക് വിഡോ തിരിച്ചെത്തുന്നു; രണ്ടാം ട്രൈലര്‍

എന്‍ഡ് ഗെയ്മില്‍ മരണപ്പെട്ട ബ്ലാക്ക് വിഡോ തിരിച്ചെത്തുന്നു; രണ്ടാം ട്രൈലര്‍

മാര്‍വല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലാക്ക് വിഡോ. അവഞ്ചേഴ്‌സ് സിനിമയിലെ സൂപ്പര്‍ ഹീറോയായ ബ്ലോക്ക് വിഡോയുടെ രണ്ടാമത്തെ ട്രൈലര്‍ ഇറങ്ങിയിരിക്കയാണിപ്പോള്‍.

കേറ്റ് ഷോര്‍ട്‌ലന്‍ഡ് എന്ന സംവിധായികയുടെതാണ് സിനിമ. സ്‌കാര്‍ലറ്റ് ജൊഹാന്‍സണാണ് ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ഡേവിഡ് ഹാര്‍ബര്‍, ഫ്‌ലോറന്‍സ് പഗ്, റേച്ചല്‍ വെയ്‌സ് എന്നിവരാണ് മറ്റുതാരങ്ങള്‍.

അയണ്‍ മാന്‍ 2 (2010) വിലാണ് ആദ്യമായി ബ്ലാക്ക് വിഡോ (നടാഷ റോമനോഫ്) എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അവഞ്ചേഴ്സ് (2012), ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്റര്‍ സോള്‍ജിയര്‍ (2014), അവഞ്ചേഴ്സ്: ഏജ് ഓഫ് അള്‍ട്രോണ്‍ (2015), സിവില്‍ വാര്‍, ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം എന്നീ സിനിമകളിലും ബ്ലാക്ക് വിഡോയുണ്ട്.

എന്‍ഡ് ഗെയ്മില്‍ മരണപ്പെട്ട ബ്ലാക്ക് വിഡോയുടെ പൂര്‍വകാലവും കുടുംബവും പശ്ചാത്തലമാക്കിയാതാണ് ഈ ചിത്രം. മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.


Next Story

Related Stories