TopTop
Begin typing your search above and press return to search.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തു

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തു

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തു. മുംബൈ ബാന്ദ്രയിലുള്ള വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 34 വയസായിരുന്നു.

ഹിന്ദി സിനിമാ മേലഖയിലെ മികച്ച നടന്മാരിലൊരാളായി കരുതപ്പെടുന്നയാളാണ് സുശാന്ത് സിംഗ്.

ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ബയോപിക് ആയ 'എം.എസ് ധോണി: ദി ആണ്‍ടോള്‍ഡ്‌ സ്റ്റോറി' എന്ന സിനിമയില്‍ ധോണിയെ അവതരിപ്പിച്ചത് സുശാന്ത് സിംഗ് ആയിരുന്നു.

നാല് ദിവസം മുമ്പ് സുശാന്ത് സിംഗിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയാന്‍ മരിച്ചിരുന്നു. ഒരു സുഹൃത്തിന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണാണ് മരണം. ആത്മഹത്യയാണ് എന്നാണ് കരുതിയതെങ്കിലും അപകടമരണമാണ് എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്.

സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല

പോപ്പുലര്‍ ടെലിവിഷന്‍ ഷോയായ 'കിസ് ദേശ് മേന്‍ ഹൈ മേരാ ദില്‍'-ലൂടെയാണ് സുശാന്ത് സിംഗ് അരങ്ങേറ്റം കുറിക്കുന്നത്. ഇതിനു പിന്നാലെ 2009-11 സമയത്ത് സീ ടീവിയില്‍ സംപ്രേക്ഷണം ചെയ്ത പവിത്ര രിഷ്തയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ഇതില്‍ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. അഭിഷേക് കപൂറിന്റെ കൈ പോ ചെ ആയിരുന്നു ആദ്യ സിനിമ.


Next Story

Related Stories