TopTop
Begin typing your search above and press return to search.

സമ്പന്നഭവനത്തില്‍ നുഴഞ്ഞു കയറുന്ന സിയൂളിലെ പരാദജീവികള്‍, ചരിത്രം സൃഷ്ടിച്ച് പാരസൈറ്റ്സ്

സമ്പന്നഭവനത്തില്‍ നുഴഞ്ഞു കയറുന്ന സിയൂളിലെ പരാദജീവികള്‍, ചരിത്രം സൃഷ്ടിച്ച് പാരസൈറ്റ്സ്

മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ വിദേശ ഭാഷ ചിത്രമായി ദക്ഷിണ കൊറിയന്‍ കോമഡി ഡ്രാമ പാരസൈറ്റ്സ്. ഓസ്കാര്‍ രാത്രിയെ കീഴടക്കിയ ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി. ബോങ് ജൂന്‍ ഹോയാണ് സംവിധായകന്‍.

മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ഫിലിം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ എന്നീ മൂന്നു പ്രമുഖ പുരസ്കാരങ്ങളാണ് മികച്ച ചിത്രത്തിന് പുറമെ പാരസൈറ്റ്സ് നേടിയത്.

മികച്ച വിദേശ ഭാഷാ ചിത്രം എന്ന പുരസ്കാരം മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ഫിലിം എന്നു പുനര്‍മാനാമകരണം ചെയ്തതിന് ശേഷം പുരസ്കാരം നേടുന്ന ആദ്യ ചിത്രമാണ് പാരസൈറ്റ്. ഇതാദ്യമായാണ് ഒരു ചിത്രം മികച്ച ചിത്രത്തിനും മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ഫിലിം എന്ന അവര്‍ഡും ഒന്നിച്ചു നേടുന്നത്. മികച്ച ചിതത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ ദക്ഷിണ കൊറിയന്‍ സംവിധായകനാണ് ബോങ് ജൂന്‍ ഹൊ.

സിയൂളിലെ ഒരു താഴ്ന്ന വരുമാനക്കാരായ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം വരുമാന വിടവിന്റെ ആധുനിക യാഥാര്‍ഥ്യമാണ് തുറന്നു കാണിക്കുന്നത്. ചില സൂത്രപ്പണികളിലൂടെ ഒരു സാമ്പന്ന ഭവനത്തിലേക്ക് കയറിപ്പറ്റുന്ന കുടുംബം ഞെട്ടിക്കുന്ന യാഥാര്‍ഥ്യത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്. ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കുന്ന കഥ അന്ത്യത്തോടടുക്കുമ്പോള്‍ ദുരന്ത പര്യവസാനിയാകുകയാണ്.

2019ലെ കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പാരസൈറ്റ്സിനായിരുന്നു. ഫെബ്രുവരി ആദ്യവാരം പ്രഖ്യാപിച്ച ബ്രിട്ടീഷ് ഫിലിം അക്കാദമിയുടെ ഇംഗ്ലീഷ് ഇതര ഭാഷയിലുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരവും തിരക്കഥയ്ക്കുള്ള പുരസ്കാരവും പാരസൈറ്റ്സിനായിരുന്നു ലഭിച്ചത്.




Next Story

Related Stories