TopTop

'നഗ്നത, ലൈംഗികത', ചിത്രീകരണത്തിന് മാർഗ്ഗനിർദ്ദേശങ്ങളുമായി യുകെ

ടിവിയിലും സിനിമയിലും നഗ്നതയും ലൈംഗികതയും ചിത്രീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി ബ്രിട്ടൺ. ചലച്ചിത്ര-ടിവി സംവിധായക സംഘടന ഡയറക്ട്ടെര്‍സ് യു.കെ-യാണ് 96 മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ചിത്രീകരണ വ്യവസായത്തിനകത്തുതന്നെ ഒരു സ്റ്റാൻഡേർഡ് വർക്കിംഗ് പ്രാക്ടീസ് കൊണ്ടുവരിക എന്നതാണ് അവരുടെ ലക്ഷ്യം.

മാർഗ്ഗനിർദ്ദേശങ്ങളെ 'ചിത്രീകരണ വേളയില്‍ പിന്തുടരേണ്ടതും അല്ലാത്തതുമായ കാര്യങ്ങളുടെ ഒരു ലിസ്റ്റ് മാത്രമായി കാണരുത്. മറിച്ച് അഭിനേതാക്കൾ, സംവിധായകർ, എഴുത്തുകാർ, നിർമ്മാതാക്കൾ തുടങ്ങിയവര്‍ക്കെല്ലാം ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു വിഭവമായി കാണണമെന്ന് ഡയറക്ട്ടെര്‍സ് യു.കെ-ക്കു വേണ്ടി മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയ സമിതിയിലെ അംഗം ബിൽ ആൻഡേഴ്സൺ പറഞ്ഞു. ഡോക്ടർ ഹൂ, മിസ്റ്റർ സെൽഫ്ബ്രിഡ്ജ് എന്നിവയുടെ എപ്പിസോഡുകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

നിർമ്മാതാക്കൾ, സംവിധായകർ, എഴുത്തുകാർ, അഭിനേതാക്കള്‍ തുടങ്ങിയവരോടുള്ള വ്യക്തമായ ഉപദേശങ്ങളും ഈ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഒരു ലൈംഗിക രംഗംചിത്രീകരിക്കുന്നതിനു മുന്‍പ് അത് ശരിക്കും ആവശ്യമാണോ എന്ന് പരിശോധിക്കാന്‍ അവർ ടിവി പ്രൊഫഷണലുകളോട് ആവശ്യപ്പെടുന്നു. ആദ്യ ഓഡിഷനുകളിൽ ഒരിക്കലും നഗ്നത ഉൾപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. കൂടാതെ ലൈംഗിക രംഗങ്ങളോ നഗ്നതയോ ചിത്രീകരിച്ചാല്‍ ശേഷം പ്രൊഡക്ഷൻ സ്റ്റാഫുകള്‍ ഉള്‍പ്പടെയുള്ള കാസ്റ്റ് ആന്‍ഡ്‌ ക്രൂവിനെ മുഴുവന്‍ നിക്ഷിപ്ത സീന്‍ സംബന്ധിച്ച വിവരങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും വേണം.

കഴിഞ്ഞ ആറുമാസമായി കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പണിപ്പുരയിലായിരുന്നു ഡയറക്ട്ടെര്‍സ് യു.കെ. സംഘടനയിലെ 40 ഡയറക്ടർമാരും, ഇൻറ്റിമാസി ഡയറക്ടേഴ്സ് ഇന്റർനാഷണൽ യുകെ എന്ന സംഘടനയിലെ അംഗങ്ങളും ചേര്‍ന്നാണ് അതുണ്ടാക്കിയത്. മീ ടൂ മൂവ്മെന്‍റിനു ശേഷം ചാലിത്ര വ്യവസായ രംഗത്ത് കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. അതിന്‍റെ ഭാഗമാണ് ഡയറക്ട്ടെര്‍സ് യു.കെ-യുടെ ഈ പുതിയ നീക്കവും.


Next Story

Related Stories