TopTop
Begin typing your search above and press return to search.

ആ പത്ത് ലക്ഷം പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക്; വാഗ്ദാനം പാലിച്ച് സി യു സൂണ്‍ ടീം

ആ പത്ത് ലക്ഷം പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക്; വാഗ്ദാനം പാലിച്ച് സി യു സൂണ്‍ ടീം

സീയു സൂണിന്റെ ലാഭത്തില്‍ നിന്നും 10 ലക്ഷം രൂപ ഫെഫ്‌കെയ്ക്ക് കൈമാറി ഫഹദ് ഫാസിലും മഹേഷ് നാരായണനും. കോവിഡ് കാലത്ത് പ്രതിസന്ധി അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിന് ഫെഫ്‌കെ തുടങ്ങിയ കരുതല്‍ നിധിയിലേക്കാണ് ഇരുവരും 10 ലക്ഷം രൂപ നല്‍കിയത്. സി യു സൂണിന്റെ ലാഭ വിഹിതം പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് നല്‍കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു.

'സീ യു സൂണ്‍' എന്ന സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി. വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്, സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട് കാട്ടിയ സ്‌നേഹത്തിനും ഐക്യദാര്‍ഡ്യത്തിനും, നന്ദി, സ്‌നേഹം, സാഹോദര്യം.-പത്ത് ലക്ഷം രൂപ സ്വീകരിച്ചുകൊണ്ട് ഫെഫ്‌കെ ചെയര്‍മാന്‍ ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ മോഹന്‍ലാലും മഞ്ജു വാര്യരും ഫെഫ്‌കെയ്ക്ക് പണം നല്‍കിയിരുന്നു. കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ തിയറ്ററുകള്‍ അടയ്ക്കുകയും, സിനിമ ചിത്രീകരണം നിര്‍ത്തിവെക്കുകയും ചെയ്തു ഇതോടെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധരണ കലാകാരന്മാര്‍ക്ക് ജോലിയില്ലാകതാവുകയും ചെയ്തു. നിലവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചില ചിത്രങ്ങളുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.



Next Story

Related Stories