TopTop
Begin typing your search above and press return to search.

പാതിവഴിയിൽ ദിലീപിന്റെ 'പ്രൊഫസർ ഡിങ്കൻ', രാമചന്ദ്ര ബാബുവിന്റെ മരണം പുതിയ ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ

പാതിവഴിയിൽ ദിലീപിന്റെ പ്രൊഫസർ ഡിങ്കൻ, രാമചന്ദ്ര ബാബുവിന്റെ മരണം പുതിയ ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ

മലയാളത്തിലെ പ്രമുഖ ഛായാഗ്രാഹകനായ രാമചന്ദ്രബാബു വിടപറയുമ്പോൾ പ്രതിസന്ധിയിലാവുന്നത് അദ്ദേഹത്തിന്റെ ഒരു സ്വപ്ന പദ്ധതി കൂടിയാണ്. മലയാളത്തിലും അന്യഭാഷയിലും ഉൾപ്പെടെ 130ൽ‌ അധികം സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ച അദ്ദേഹം ദിലീപിനെ നായകനാക്കി തയ്യാറാക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്നതിനിടെയാണ് ആഗസ്മികമായി മരണം തേടിയെത്തുന്നത്. വയനാട്ടിൽ ചിത്രീകരണം ആരംഭിക്കുന്ന പുതിയ സിനിമയുടെ ചർച്ചകൾക്കിടെ ഹോട്ടലിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രാമചന്ദ്ര ബാബുവിനെ ബീച്ച് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം.

സംവിധായകന്‍ റാഫിയാണ് കോമഡിക്കും മാജിക്കിനും പ്രാധാന്യമുള്ള ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമയിലെ ആധുനികവൽക്കരണത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ എന്ന് മനസ് കാണിച്ചിരുന്ന രാമചന്ദ്ര ബാബു ത്രീഡി ചിത്രമായിട്ടായിരുന്നു പ്രൊഫസര്‍ ഡിങ്കന്‍ തയ്യാറാക്കിയിരുന്നത്. 2020 ഫെബ്രുവരി 7 ന് റിലീസ് തീയ്യതി നിശ്ചയിച്ച് പ്രവർത്തനങ്ങൾ‌ പുരോഗമിച്ചിരുന്നു ചിത്രത്തിന്റെ പകുതിയോളം പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ടെന്നാണ് വിവരം.

ദിലീപ് അവതരിപ്പിക്കുന്ന ദീപാങ്കുരന്‍ എന്ന കഥാപാത്രത്തിലൂടെ വികസിക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയിൽ മാജിക് ഷോ യില്‍ നടക്കുന്ന അബദ്ധങ്ങളും മറ്റുമാണ് വിഷയം. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്ന ചിത്രത്തിനായി ദിലീപ് മജീഷ്യന്‍ ഗോപിനാഥ് മുതുകാടില്‍ നിന്നും മാജിക് ഉൾപ്പെടെ പഠിച്ചിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

നമിതാ പ്രമോദ് നായികയായെത്തുന്ന സിനിമയിൽ കൈലാഷ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശ്രിന്ദ എന്നിവരും വേഷമിടുന്നു. പ്രശസ്ത കലാസംവിധായകന്‍ രാധാകൃഷ്ണന്റെ (ആര്‍.കെ.) സംഘമാണ് സെറ്റുകള്‍ ഒരുക്കുന്നത്. രഞ്ജിത്ത് കോത്താരിയാണ് ആര്‍ട്ട് ഡയറക്ടര്‍. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ സംഗീതം നൽകുന്നു. എഡിറ്റിങ്ങ് രാജേഷ് മംഗലയ്ക്കല്‍. നിശ്ചലഛായാഗ്രഹണം ആര്‍ ഗോപാലകൃഷ്ന്‍. ന്യൂ ടിവിയുടെ ബാനറില്‍ ബാനറില്‍ സനല്‍ തോട്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനി-ശങ്കര്‍ ചിത്രം 2.0 യുടെ ത്രീഡി ക്യാമറ ക്രൂ ആണ് ചിത്രത്തിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത്.

അതിനിടെ ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഒരാഴ്ചത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം അണിയറപ്രവര്‍ത്തര്‍ വേണ്ടെന്നു വച്ചു എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ വന്നത്. പിന്നാലെയായിരുന്നു രജനീകാന്ത് ചിത്രം 2.0 റിലീസ് ചെയ്യുന്ന കേരളത്തിലെ തിയേറ്ററുകളില്‍ വെച്ച് ചിത്രത്തിന്റെ ത്രീഡി ടീസര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.


Next Story

Related Stories