TopTop

മരണത്തില്‍ തുടങ്ങി ജീവിതം പറയുന്ന സിനിമ; ഐഐഎഫ്‌കെയില്‍ കാമിലോ ശ്രദ്ധ നേടുന്നു

മരണത്തില്‍ തുടങ്ങി ജീവിതം പറയുന്ന സിനിമ; ഐഐഎഫ്‌കെയില്‍ കാമിലോ ശ്രദ്ധ നേടുന്നു

ഒരു വ്യക്തിയുടെ മരണത്തില്‍ തുടങ്ങി അയാളുടെ സാഹസികമായ ജീവിതത്തിലേക്ക് ഫ്രെയിം ചെയ്തുവെച്ച കാഴ്ച്ചകളാണ് കാമിലോ എന്ന ചിത്രം. ഐഐഎഫ്‌കെയിലെ അഞ്ചാം ദിവസം പ്രേക്ഷക ശ്രദ്ധനേടിയ ചിത്രങ്ങളില്‍ ഒന്നാണിത്. 26-ാം വയസ്സില്‍ കൊല്ലപ്പെട്ട ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ കാമിലോയുടെ ജീവിതമാണ് ചിത്രത്തിന് അടിസ്ഥാനമായിരിക്കുന്നത്. ഫ്രെഞ്ച് സംവിധായകന്‍ ബോറിസ് ലോജ്‌കൈനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മധ്യ ആഫ്രിക്കയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട കാലഘട്ടത്തില്‍ ആ രംഗങ്ങള്‍ പകര്‍ത്താനായി അവിടെയെത്തുന്ന കാമിലോയുടെ ജീവിതമാണ് സിനിമ അവതരിപ്പിക്കുന്നത്. മരണപ്പെട്ട് കിടക്കുന്ന കാമിലോയുടേയും സുഹൃത്തുക്കളുടേയും കാല്‍പ്പാദങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ മത്സരതാല്‍പ്പര്യങ്ങള്‍ക്ക് പുറത്ത് നിന്നുകൊണ്ടുള്ള മാനുഷിക പരിഗണനയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഈ ചിത്രം. കാമിലോയെന്ന ഫോട്ടോ ജേര്‍ണലിസ്റ്റിനെ അടുത്തറിയാന്‍ അവര്‍ നേരില്‍ കണ്ട ആഫ്രിക്കന്‍ ആഭ്യന്തര കലാപത്തിന്റെ ഭീകരതകളെ മനസിലാക്കാന്‍ ഈ ചിത്രത്തിലൂടെ കഴിയുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറയുന്നു.

മൂന്ന് വര്‍ഷംകൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും ഫ്രാന്‍സില്‍ കാമിലോയുടെ കഥ എല്ലാവര്‍ക്കും പരിചിതമാണെന്നും ആ ജീവിതം നല്‍കുന്ന ആത്മബലം വലരെ വലുതാണെന്നും തിരക്കഥാകൃത്ത് ബൊജിന പനയോറ്റോവ പറഞ്ഞു. കാമിലോയുടെ മരണത്തിനുള്ള കാരണമല്ല അവരുടെ ജീവിതം അവതരിപ്പിക്കുകയാണ് ചിത്രം ചെയ്തിരിക്കുന്നതെന്ന് ബൊജിനൊ പറയുന്നു.


Next Story

Related Stories