TopTop
Begin typing your search above and press return to search.

കൊറോണ - കാന്‍ ചലച്ചിത്രോത്സവം മാറ്റി

കൊറോണ - കാന്‍ ചലച്ചിത്രോത്സവം മാറ്റി

കൊറോണ വൈറസ് ലോകത്താകെ പടര്‍ന്നുപിടിച്ച് വലിയ ആരോഗ്യപ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍, മേയ് 12 മുതല്‍ 23 വരെ നടത്താനിരുന്ന വിഖ്യാതമായ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാറ്റി വച്ചു. ഫ്രാന്‍സിലേയും അന്താരാഷ്ട്രതലത്തിലേയും ആരോഗ്യാവസ്ഥ മെച്ചപ്പെട്ടതിന് ശേഷം തീരുമാനമറിയിക്കാമെന്ന് ഫെസ്റ്റിവല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. ഫ്രാന്‍സില്‍ മാക്രോണ്‍ ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെയാണ് കാന്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത്. അതേസമയം ജൂണ്‍ അവസാനം മേള നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് കാന്‍ അറിയിച്ചു. 100ലധികം പേര്‍ കൂടിനില്‍ക്കുന്നത് ഗവണ്‍മെന്റ് നിരോധിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളിലെ പൗരന്മാരെ തങ്ങളുടെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഫ്രാന്‍സ് വിലക്കിയിട്ടുണ്ട്.

കാനിലെ മറ്റ് പരിപാടികളിലും മാറ്റം വരുത്തിയിട്ടുണ്ട്. ജൂണില്‍ നടത്താനിരുന്ന കാന്‍ ലയണ്‍സ് ഫെസ്റ്റിവല്‍ (അഡ്വെര്‍ട്ടൈസിംഗ്) ഒക്ടോബറിലേയ്ക്ക് മാറ്റി. മാര്‍ച്ച് അവസാനം നടക്കാനിരുന്ന ഇന്റര്‍നാഷണല്‍ ടെലിവിഷന്‍ മാര്‍ക്കറ്റ് ആന്‍ഡ് ടിവി ഫെസ്റ്റിവല്‍ ആയ കാന്‍സ് സീരിസ്, എംഐപിടിവി (ട്രേഡ് ഷോ) എന്നിവ രണ്ടാഴ്ച മുമ്പ് റദ്ദാക്കിയിരുന്നു. കാൻ മേള റദ്ദാക്കിയേക്കാമെന്ന ചിന്തയില്‍ ഇന്‍ഡസ്ട്രിയിലെ മുന്‍നിരക്കാര്‍ വിര്‍ച്വല്‍ മാര്‍ക്കറ്റ് തുടങ്ങിയിട്ടുണ്ട്. 2020ല്‍ മേള നടത്താന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസമെന്ന് ഫെസ്റ്റിവല്‍ പ്രസിഡന്റ് പിയറി ലെസ്‌ക്യൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാറോണയുമായി ബന്ധപ്പെട്ട പ്ര്ശ്‌നങ്ങള്‍ ഏപ്രിലോടെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന്് പിയറി ലെസക്യൂര്‍ പറഞ്ഞു,


Next Story

Related Stories