TopTop
Begin typing your search above and press return to search.

പൃഥ്വിരാജിനൊപ്പം അഭിനയിക്കാം, മുന്നൂറോളം അവസരങ്ങള്‍

പൃഥ്വിരാജിനൊപ്പം അഭിനയിക്കാം, മുന്നൂറോളം അവസരങ്ങള്‍

പൃഥ്വിരാജ് നായകനാകുന്ന പിരിയഡ് സിനിമ കാളിയനില്‍ അഭിനയിക്കാന്‍ അവസരം. 7 വയസിനും 70 വയസിനുമിടയിലുള്ളവരെയാണ് വിളിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാമെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത കാസ്റ്റിംഗ് കാളില്‍ പറയുന്നു. പതിനേഴാം നൂറ്റാണ്ടിലെ വേണാടിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ കുഞ്ചിറക്കോട്ട് കാളിയന്‍ എന്ന വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. അപേക്ഷകര്‍

www.kaaliyan.com

വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മാര്‍ച്ച് 15നകം സമീപകാല ഫോട്ടോകള്‍ സഹിതം അപേക്ഷിക്കണം. നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബി.ടി.അനില്‍ കുമാറാണ് തിരക്കഥയൊരുക്കുന്നത്.


Next Story

Related Stories