TopTop
Begin typing your search above and press return to search.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, നിർമ്മാതാവ് ആല്‍വിൽ ആന്റണിക്കെതിരെ പരാതി

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു, നിർമ്മാതാവ് ആല്‍വിൽ ആന്റണിക്കെതിരെ പരാതി

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കാൻ നടപടികളുമായി ഫിലിം ചേംബറും ഫെഫ്കയും ഉൾപ്പെടെ നടപടികളുമായി മുന്നോട്ട് പോവുന്നതിനിടെ വീണ്ടും കാസ്റ്റിംഗ് കൗച്ച് പരാതി. സിനിമയില്‍ അവസരം വാഗ്ദ്ധാനം ചെയ്ത് പ്രമുഖ നിർമാതാവ് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.

ഓം ശാന്തി ഓശാന, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവായ ആല്‍വിൻ ആന്റണിക്കെതിരായ പരാതിയിൽ പോലീസ് കേസെടുത്തു. അവസരം വാഗ്ദാനം ചെയ്ത് 4 തവണ പീഡനത്തിന് ഇരയായെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മോഡലിംഗ് രംഗത്ത് സജീവമായ യുവതിയാണ് ഇന്നലെ എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്.

2019 ജനുവരിയിലാണ് ആദ്യം പീഡനത്തിന് ഇരയായതെന്ന് ഇരുപതുകാരിയായ പെൺകുട്ടി പരാതിയില്‍ പറയുന്നു. എറണാകുളം പനന്പള്ളി നഗറിലെ ആല്‍വിൻ ആന്റണിയുടെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയശേഷമായിരുന്നു സംഭവം. പിന്നീട് 3 തവണ കൂടി തന്നെ പീഡിപ്പിച്ചു. ശല്യം സഹിക്കാനാകാതെ വന്ന സാഹചര്യത്തിലാണ് പരാതിപ്പെടുന്നതെന്നും പെണ്‍കുട്ടി പരാതിയിൽ പറയുന്നതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതി പ്രകാരം ഞായറാഴ്ച രാവിലെ പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ആൽവിൻ ആന്റെണിയെ തേടി പനന്പള്ളി നഗറിലെ ഗസ്റ്റ് ഹൗസിലും സമീപത്തെ വീട്ടിലും പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.


Next Story

Related Stories