TopTop
Begin typing your search above and press return to search.

17 മിനുട്ടുള്ള സീനുകള്‍ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ്; അന്‍വര്‍ റഷീദ് - ഫഹദ് - നസ്രിയ ചിത്രം ട്രാന്‍സ് കുരുക്കില്‍

17 മിനുട്ടുള്ള സീനുകള്‍ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ്; അന്‍വര്‍ റഷീദ് - ഫഹദ് - നസ്രിയ ചിത്രം ട്രാന്‍സ് കുരുക്കില്‍

17 മിനുട്ടോളം വരുന്ന സീനുകള്‍ മുറിച്ചുമാറ്റാന്‍ പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് ഉത്തരവിട്ടതോടെ ഫഹദ് ഫാസിലും നസ്രിയ നസീമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ട്രാന്‍സിന്റെ റിലീസ് പ്രതിസന്ധിയിലായി. 14ന് തീയറ്ററുകളിലെത്താനിരിക്കുകയാണ് ട്രാന്‍സ്. തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യത്തിന് വഴങ്ങാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് വിസമ്മതിച്ചതോടെ സിനിമ, സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ട്രാന്‍സ്. വിജുപ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ വേഷത്തിലാണ് ഫഹദ്. വിനായകന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഗൗതം മേനോന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ട്രാൻസിലെ പാട്ടുകൾ നേരത്തെ യൂടൂബിൽ റിലീസ് ചെയ്തിരുന്നു.


Next Story

Related Stories