TopTop
Begin typing your search above and press return to search.

കൊറോണക്കാലത്തെ വീട്ടിലിരുപ്പ് വെറുതെയാകേണ്ട, കിടിലന്‍ കഥയുണ്ടാക്കൂ, നമുക്ക് സിനിമ ചെയ്യാന്നേ; ജൂഡ് ആന്റണിയുടെ ഐഡിയ

കൊറോണക്കാലത്തെ വീട്ടിലിരുപ്പ് വെറുതെയാകേണ്ട, കിടിലന്‍ കഥയുണ്ടാക്കൂ, നമുക്ക് സിനിമ ചെയ്യാന്നേ; ജൂഡ് ആന്റണിയുടെ ഐഡിയ

കൊറോണ വൈറസ് ബാധയെ തുരത്താന്‍ രാജ്യം അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ജനത കര്‍ഫ്യൂ അടക്കം ഏര്‍പ്പെടുത്തുന്നത്. ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാനാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഭരണകൂടവും നിരന്തരം അഭ്യര്‍ത്ഥിക്കുന്നത്. എന്നാല്‍ പലരും ഇത് ലംഘിക്കുന്നതാണ് സങ്കടകരമായ കാര്യം. വീട്ടിലിക്കുന്നത് അത്രയ്ക്ക് ബോറടി ആയി തോന്നുന്നുവെങ്കില്‍, ആ വിഷമം മാറ്റാന്‍ തങ്ങള്‍ക്ക് താത്പര്യമുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് പലരും സജ്ജസ്റ്റ് ചെയ്യുന്നത്. സംവിധായകന്‍ ജൂഡ് ആന്റണിയും അങ്ങനെയൊരു ഐഡിയ ഇപ്പോള്‍ സജ്ജസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമ മോഹികളായവര്‍ക്ക് ജൂഡിന്റെ ഐഡിയ തീര്‍ച്ചയായും ഇഷ്ടപ്പെടും.

വീട്ടിലിരുന്ന വെരുതെ സമയം കളയാതെ നിങ്ങളുടെയുള്ളിലെ സിനിമ മോഹം സഫലമാകാനുള്ള വഴി നോക്കാനാണ് ജൂഡി പറയുന്നത്. അതിന് തന്റെതായ രീതിയില്‍ സഹായം ചെയ്യാമെന്നും അദ്ദേഹം പറയുന്നു. ഒരു കഥയോ കഥയുടെ ഐഡിയായോ ഉണ്ടെങ്കില്‍ അതെഴുതി തനിക്ക് അയക്കാനാണ് ജൂഡ് പറയുന്നത്. തന്റെ ഇമെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്. മെയില്‍ ചെയ്യുന്ന കഥകള്‍ താന്‍ കുത്തിയിരുന്ന് വായിച്ചോളാമെന്നും നല്ല കഥയാണെങ്കില്‍ സിനിമയാക്കാമെന്നുമുള്ള ഉറപ്പും സംവിധായകന്‍ നല്‍കുന്നുണ്ട്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ കൊറോണക്കാലത്തെ സര്‍ഗസൃഷ്ടിയുടെ അവസരമാക്കാനുള്ള അവസരമാക്കാനുള്ള വഴി ജൂഡ് ആന്റണി പറഞ്ഞുകൊടുക്കുന്നത്.

ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വീട്ടില്‍ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവര്‍ക്കും എനിക്കും ഒരു എന്റര്‍ടൈന്‍മെന്റ്. ഒരു കുഞ്ഞു ഐഡിയ . നിങ്ങളുടെ മനസ്സില്‍ തോന്നുന്ന അല്ലെങ്കില്‍ പണ്ടെപ്പോഴോ തോന്നിയ കഥകള്‍ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ ), ഇങ്ങോട്ടു അയച്ചോ . ഞാന്‍ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ.

ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്കരുതെന്നു അഭ്യര്‍ത്ഥിക്കുന്നു

Send your stories/scripts/synopsis to

boradimattanjude@gmail.com


Next Story

Related Stories