TopTop

കൊറോണ തകര്‍ത്തു കളയുമോ മലയാള സിനിമയെ? ആശങ്ക പങ്കുവച്ച് എസ് കുമാര്‍

കൊറോണ തകര്‍ത്തു കളയുമോ മലയാള സിനിമയെ? ആശങ്ക പങ്കുവച്ച് എസ് കുമാര്‍

കൊറോണക്കാലം മലയാള സിനിമയ്ക്ക് വന്‍തിരിച്ചടിയാണെന്ന ഓര്‍മപ്പെടുത്തലുമായി ഛായാഗ്രാഹകന്‍ എസ് കുമാര്‍. ഒരുപക്ഷേ മലയാള സിനിമ വ്യവസായം പാടെ തകര്‍ന്നുപോകാന്‍ വരെ കൊറോണയും അതുമൂലം ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക് ഡൗണും കാരണമാകുമെന്നാണ് കുമാര്‍ പറയുന്നത്. മലയാളം മാത്രമല്ല, ബോളിവുഡ്, തമിഴ്, കന്നഡ്, തെലുങ്ക് ചിത്രങ്ങളുടെ വരെ റിലീസുകള്‍ അനിശ്ചിതത്വത്തിലാണ്. തിയേറ്ററില്‍ എത്താന്‍ കാത്തിരുന്ന വമ്പന്‍ ചിത്രങ്ങളൊന്നും തന്നെ എന്നിന് റിലീസ് ചെയ്യുമെന്നോ ചെയ്താല്‍ തന്നെ അവ കാണാന്‍ ആളുകള്‍ വരുമോ എന്നും അറിയാനോ പറയാനോ കഴിയാത്ത അവസ്ഥയാണിപ്പോഴെന്നും പറയുന്ന കുമാര്‍ കരുതിക്കൂട്ടി തന്നെ ഈ അവസ്ഥയെ നേരിടാന്‍ സിനിമാ പ്രവര്‍ത്തകര്‍ ഒരുങ്ങണമെന്നും അഭ്യര്‍ത്ഥിക്കുന്നു. അല്ലായെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്നുമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചൂ്ണ്ടിക്കാണിക്കുന്നത്.

എസ്. കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊറോണയും ലോക് ഡൗണുമൊക്കെ കഴിയുമ്പോള്‍ മലയാള സിനിമയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഈ വിഷുവിന് ഇറങ്ങേണ്ടിയിരുന്ന മരയ്ക്കാര്‍, വണ്‍, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, മാലിക്, ഹലാല്‍ ലൗ സ്റ്റോറി, മോഹന്‍കുമാര്‍ ഫാന്‍സ് ഹിന്ദിയില്‍ നിന്ന് സൂര്യവംഷി, 1983, തമിഴില്‍ മാസ്റ്റര്‍, അതും കഴിഞ്ഞു ഏപ്രില്‍ അവസാനം സൂരാരെപോട്ട്രു, പിന്നെ പെരുന്നാളിന് വരേണ്ട പ്രീസ്റ്റ്, കുറുപ്പ്, തുറമുഖം പിന്നെ ഇതിനിടയില്‍ വരേണ്ട ആന പറമ്പ്, അജഗജാന്തരം, ആരവം, പട, കുഞ്ഞെല്‍ദോ, മാര്‍ട്ടിന്‍ പ്രക്കാട്ട് ബോബന്‍ കുഞ്ചാക്കോ പടം,വെയില്‍, കുര്‍ബാനി,, കാവല്‍, 2403 ഫീറ്റ്, ഓണത്തിന് വരേണ്ട മിന്നല്‍ മുരളി, പടവെട്ട്, അജിത്തിന്റെ വലിമൈ, ഉപചാര പൂര്‍വ്വം ഗുണ്ടാ ജയന്‍, മണിയറയില്‍ അശോകന്‍, ആഹാ, വര്‍ത്തമാനം, ലളിതം സുന്ദരം, ചതുര്‍മുഖം പിന്നെയും ഒട്ടനേകം തമിഴ് ഹിന്ദി ചിത്രങ്ങളും കെജിഎഫും. ഇതെല്ലാം കൂടി എപ്പോള്‍ ഇറങ്ങും... ഈ ലോക് ഡൗണ്‍ ഏപ്രില്‍ 15 കഴിഞ്ഞു നീളുകയാണെങ്കില്‍ ഏപ്രില്‍ 21 ന് നോമ്പ് തുടങ്ങും...പിന്നെ പെരുന്നാളിനെ പുതിയ റിലീസുകള്‍ ഉണ്ടാകൂ... അപ്പോളേക്കും മഴ തുടങ്ങും...ചുരുക്കി പറഞാല്‍ മലയാള സിനിമയിലെ കൊറോണ ഇംപാക്ട് ഈ വര്‍ഷാവസാനം ആയാലും തീരുമെന്ന് തോന്നുന്നില്ല... ഹോളിവുഡില്‍ കൊറോണ ഇംപാക്ട് മാറുവാന്‍ പത്തു വര്‍ഷമൊക്കെ എടുത്തേക്കുമെന്നാണ് പറയുന്നത്...ഫാസ്റ്റ് ഫൈവ് ഒക്കെ ഒരു വര്‍ഷമാണ് പോസ്റ്റ്‌പോണ്‍ ചെയ്യപ്പെട്ടത്. ബോണ്ട് 8 മാസവും. ഇതെല്ലാം കഴിഞ്ഞാലും ജനങ്ങളുടെ കൈയ്യില്‍ തീയറ്ററില്‍ പോയി സിനിമ കാണുവാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാവണമെന്നില്ല. എന്തായാലും ഈ അവസ്ഥ ഒരു 31 നു അപ്പുറം കടന്നല്‍, അത് ഏകദേശം ഉറപ്പായി കഴിഞ്ഞു നമ്മുടെ സാമ്പത്തിക രംഗം അമ്പെ തകരും...പിന്നെ അതില്‍ കരകയറാന്‍ സമയം എടുത്തേക്കാം...ലോകം മുഴുവന്‍ ഒരേയവസ്ഥയായ സ്ഥിതിക്ക് കാര്യങ്ങള്‍ വല്യ ബുദ്ധിമുട്ടായിരിക്കും...നമ്മുടെ സിനിമ പ്രവര്‍ത്തകര്‍ ഇപ്പോഴെ പ്ലാന്‍ ചെയ്ത് ഈ അവസ്ഥ നേരിട്ടില്ലെങ്കില്‍ ഒരു പക്ഷെ നമ്മുടെ ഈ കൊച്ചു വ്യവസായം തകര്‍ന്നു പോയേക്കാം... ഹോളിവുഡ് പോലുള്ള ഭീമന്‍ വ്യവസായം പോലും തകര്‍ച്ച മുന്നില്‍ കാണുന്നുണ്ട്...Next Story

Related Stories