TopTop

ഉത്തരവാദിത്വത്തോടെ പെരുമാറൂ; കൈകൂപ്പി അഭ്യര്‍ത്ഥിച്ച് മമ്മൂട്ടിയും

ഉത്തരവാദിത്വത്തോടെ പെരുമാറൂ; കൈകൂപ്പി അഭ്യര്‍ത്ഥിച്ച് മമ്മൂട്ടിയും

ലോകം മഴുവന്‍ കൊറോണ എന്ന മഹാമാരിയെ പേടിച്ചു കഴിയുകയാണ്. അപകടകാരിയായ ഈ വൈറസ് മൂലം രോഗബാധിതാരാകുന്നവരുടെയും മരണത്തിന് കീഴടങ്ങുന്നവരുടെയും എണ്ണം ദിനംപ്രതി കൂടുകയാണ്. മരുന്നില്ല, പ്രതിരോധമാണ് ഏകരക്ഷാമാര്‍ഗം. ഭരണകൂടങ്ങള്‍ ജനങ്ങളെ നിരന്തരം ഓര്‍മിപ്പിക്കുന്നതുമാണ്. ജാഗ്രത നിര്‍ദേശങ്ങള്‍ ലംഘിച്ചിടത്തൊക്കെ അതിന്റെ പ്രത്യാഘാതം അതിരൂക്ഷമായിരുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. 21 ദിവസത്തേക്ക് രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളോട് ഏപ്രില്‍ 14 വരെ വീട്ടിലിരിക്കാന്‍ പ്രധാനമന്ത്രി തന്നെ അഭ്യര്‍ത്ഥിച്ചിരിക്കുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം വരുന്നതിനും മുന്നേ ലോക് ഡൗണിലേക്ക് പോയിരുന്നു. എല്ലാം ജനങ്ങളുടെ സുരക്ഷിത്വത്തിനു വേണ്ടി.

എന്നാല്‍ ഈ സുരക്ഷാനിര്‍ദേശങ്ങള്‍ ജനങ്ങള്‍ തന്നെ പാലിക്കാതെ വന്നാലോ? അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങിരുതെന്നും പ്രാനമന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം പറഞ്ഞിട്ടും വകവയ്ക്കാതെ വണ്ടിിയുമെടുത്ത് റോഡിലിറങ്ങുന്നവര്‍ക്ക് ഈ രാജ്യത്തോട് ഒട്ടും ഉത്തരവാദിത്വമില്ലെന്നാണ് മനസിലാകുന്നത്. നടന്‍ മമ്മൂട്ടിയും ചൂണ്ടിക്കാണിക്കുന്നത് അതു തന്നെയാണ്. സമ്പൂര്‍ണ അടച്ചപൂട്ടല്‍ പ്രഖ്യാപിച്ച ഒരു രാജ്യത്ത് ജനങ്ങള്‍ തങ്ങളുടെ സമൂഹികോത്തരവാദിത്വം നിറവേറ്റുന്നതെങ്ങനെയാണെന്നു കാണിച്ചു തരുന്നൊരു ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ഉത്തരവാദിത്വത്തോടെ പെരുമാറൂ എന്നൊരു വാചകം മാത്രമെ ആ ചിത്രത്തിനൊപ്പം അദ്ദേഹം പങ്കുവയ്ക്കുന്നുള്ളൂ. ഓരോരുത്തരും അവനവന്റെ ഉത്തരവാദിത്വം നിറവേറ്റാതെ ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ നമുക്കാവില്ലെന്ന് ഓര്‍മിപ്പിക്കാന്‍ ഈയൊരു ചിത്രത്തിന് കഴിയുമെന്നു തോന്നുന്നു.



Next Story

Related Stories