TopTop
Begin typing your search above and press return to search.

പ്രഭാസ് ക്വാറന്റൈനില്‍; എല്ലാവരും സുരക്ഷിതരായിരിക്കാന്‍ അഭ്യര്‍ത്ഥന

പ്രഭാസ് ക്വാറന്റൈനില്‍; എല്ലാവരും സുരക്ഷിതരായിരിക്കാന്‍ അഭ്യര്‍ത്ഥന

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സ്വയം ക്വാറന്റൈന് വിധേയനായി നടന്‍ പ്രഭാസും. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ജിയായില്‍ ആയിരുന്ന പ്രഭാസ് അവിടെ നിന്നും മടങ്ങിയെത്തിയശേഷമാണ് ക്വാറന്റൈന് വിധേയനായത്. ഷൂട്ടിംഗിന് ശേഷം താന്‍ സുരക്ഷിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയെന്നും എന്നാല്‍ കോവിഡ് 19 ന്റെ ആശങ്ക വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫ് ക്വാറന്റൈന് താന്‍ വിധേയനാവുകയാണെന്നുമായിരുന്നു താരം കുറിച്ചത്. സുരക്ഷിതരായിരിക്കാന്‍ എല്ലാവരും അവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന ഉപദേശവും പ്രഭാസം നല്‍കുന്നുണ്ട്.

കെ കെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് പ്രഭാസം ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്ന പൂജ ഹെഗ്‌ഡേയും സെല്‍ഫ് ക്വാറന്റൈനിലാണ്. പൂജ നേരത്തെ ഇന്ത്യയില്‍ മടങ്ങിയെത്തിയിരുന്നു. താന്‍ ക്വാറന്റൈന് വിധേയയാവുകയാണെന്നും പൂജയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി വിദേശത്ത് പോയ എല്ലാവരും തന്നെ സ്വയം നിരീക്ഷണത്തിലാണെന്നാണ് വാര്‍ത്തകള്‍ വരുന്നത്. തങ്ങള്‍ എല്ലാവിധ പ്രതിരോധമാര്‍ഗങ്ങളും സ്വീകരിച്ചിരുന്നുവെന്നും ആര്‍ക്കും തന്നെ വൈറസ് രോഗലക്ഷണങ്ങള്‍ ഇല്ലെന്നുമാണ് അണിയറക്കാര്‍ പറയുന്നത്. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനായിട്ടാണ് സെല്‍ഫ് ക്വാറന്റൈന് തങ്ങള്‍ വിധേയരാകുന്നതെന്നും ചിത്രത്തിന്റെ പിന്നിലുള്ളവര്‍ വ്യക്തമാക്കുന്നുണ്ട്.


Next Story

Related Stories