TopTop
Begin typing your search above and press return to search.

അവര്‍ കരുതി വച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം, ഇല്ലെങ്കില്‍ നമ്മുടെ കരുതല്‍ അവര്‍ക്കു കൂടിയാകണം; കൊറോണക്കാലത്ത് പരസ്പരം സഹായിക്കാന്‍ ആഹ്വാനം ചെയ്ത് മമ്മൂട്ടി

അവര്‍ കരുതി വച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം, ഇല്ലെങ്കില്‍ നമ്മുടെ കരുതല്‍ അവര്‍ക്കു കൂടിയാകണം; കൊറോണക്കാലത്ത് പരസ്പരം സഹായിക്കാന്‍ ആഹ്വാനം ചെയ്ത് മമ്മൂട്ടി

ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന മനുഷ്യരെക്കൂടി ഈ കൊറോണക്കാലത്ത് നാമെല്ലാവരും ഓര്‍ക്കണമെന്ന് നടന്‍ മമ്മൂട്ടി. അവര്‍ക്കു കരുതിവയ്ക്കുന്നതില്‍ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കില്‍, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവര്‍ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കില്‍ നമ്മുടെ കരുതല്‍ അവര്‍ക്കുകൂടിയാകണം എന്നും മമ്മൂട്ടി മലയാള മനോരമ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ക്കൂടി സമൂഹത്തെ ഓര്‍മിപ്പിക്കുകയാണ്. ലോകത്തിന്റെ ഒരു കോണിലേക്കും ഓടി രക്ഷപ്പെടാനാകില്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്നും എല്ലായിടത്തും വൈറസ് നമ്മെ കാത്തുനില്‍ക്കുകയാണെന്നും മുന്നറിയിപ്പ് നല്‍കുന്ന നടന്‍, നമുക്കു രക്ഷ നമ്മുടെ വീടു മാത്രമാണെന്നും അതികനത്തേക്കു പോകാനും അവിടെ തുടരാനും അഭ്യര്‍ത്ഥിക്കുന്ന ഭരണകൂടത്തിന്റെ വാക്കുകള്‍ അനുസരിക്കണമെന്നും ഈ ലേഖനത്തില്‍ കൂടി അഭ്യര്‍ത്ഥിക്കുന്നുണ്ട്. എല്ലാവരും അച്ചടക്കവും ആത്മനിയന്ത്രണവും പാലിച്ചെങ്കില്‍ മാത്രമേ, ഈ മഹാമാരിയില്‍നിന്നു രക്ഷപ്പെടാനാകൂ എന്നാണ് മമ്മൂട്ടിക്ക് ഈ സാഹചര്യത്തില്‍ ചൂണ്ടിക്കാട്ടാനുള്ളത്. മമ്മൂട്ടി ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രധാനകാര്യങ്ങള്‍ ഇങ്ങനെയാണ്; ' ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവര്‍ക്കു കരുതിവയ്ക്കുന്നതില്‍ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കില്‍, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവര്‍ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കില്‍ നമ്മുടെ കരുതല്‍ അവര്‍ക്കുകൂടിയാകണം. റേഷനടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതില്‍ കൂടുതല്‍ അവര്‍ക്ക് എന്തൊക്കെ വേണമെന്നു നോക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാകണം. അതുകൊണ്ടു തികയണമെന്നില്ല. സമൂഹം മൊത്തമായി കരുതലെടുത്താല്‍ എല്ലാവര്‍ക്കും മനഃസമാധാനത്തോടെ വീട്ടിലിരിക്കാനാകും. ഫോണ്‍, ടിവി ചാനലുകള്‍, ഇന്റര്‍നെറ്റ് തുടങ്ങിയ പല മാര്‍ഗങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇവയെല്ലാം ഫലപ്രദമായി ഉപയോഗിച്ച് നമ്മുടെ വിട്ടുപോയ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള സമയം കൂടിയാണിതെന്നു തോന്നുന്നു. ലോകത്തെ കൂടുതല്‍ അറിയാനുള്ള സമയം. ഇതെല്ലാം ചെയ്യുമ്പോഴും അകത്തിരിക്കുമ്പോഴും എനിക്ക് പുറത്തു നില്‍ക്കേണ്ടി വരുന്നവരെ ഓര്‍ക്കാതിരിക്കാനാവില്ല; നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ. അവരെ ലോകം മുഴുവന്‍ അഭിനന്ദിക്കുന്ന കാഴ്ചകള്‍ നാം കാണുന്നില്ലേ. അത് അഭിനന്ദനം മാത്രമല്ല, അവര്‍ക്കുള്ള പ്രാര്‍ഥനകൂടിയാണ്. മുന്‍പൊരിക്കലും ഇതുപോലെ അടച്ചിരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമരുത്. വീട്ടിലിരുന്ന ദിവസങ്ങളൊന്നും എന്നെ മടുപ്പിച്ചിട്ടില്ല. ഇതു ഞാന്‍ ചെയ്യേണ്ട കടമ മാത്രമാണ്. ലോകത്തിന്റെ ഒരു കോണിലേക്കും ഓടി രക്ഷപ്പെടാനാകില്ലെന്ന് ഓര്‍ക്കണം. അവിടെയെല്ലാം വൈറസ് നമ്മെ കാത്തുനില്‍ക്കുന്നു. നമുക്കു രക്ഷ നമ്മുടെ വീടു മാത്രമാണ്. അതികനത്തേക്കു പോകാനാണ്, അവിടെ തുടരാനാണു സര്‍ക്കാരുകള്‍ പറയുന്നത്. നാം അച്ചടക്കവും ആത്മനിയന്ത്രണവും പാലിച്ചെങ്കില്‍ മാത്രമേ, ഈ മഹാമാരിയില്‍നിന്നു രക്ഷപ്പെടാനാകൂ'.


Next Story

Related Stories