TopTop
Begin typing your search above and press return to search.

ഈ മഹാമാരി തുടച്ചു മാറ്റപ്പെടുന്നതുവരെയെങ്കിലും നമുക്ക് ഒരുമിച്ച് നിന്നു കൂടെ? അഭ്യര്‍ത്ഥനയുമായി അനൂപ് മേനോന്‍

ഈ മഹാമാരി തുടച്ചു മാറ്റപ്പെടുന്നതുവരെയെങ്കിലും നമുക്ക് ഒരുമിച്ച് നിന്നു കൂടെ? അഭ്യര്‍ത്ഥനയുമായി അനൂപ് മേനോന്‍

കോവിഡ് പ്രതിരോധത്തില്‍ ലോകം കേരളത്തെ അതീവ ശ്രദ്ധയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ഇപ്പോള്‍ നടക്കുന്ന കക്ഷിരാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ അനൂപ് മേനോന്‍. മഹാമാരികളെ നേരിടാനായി അവലംബിക്കുന്ന ഇവിടുത്തെ പൊതു ആരോഗ്യ സംരക്ഷണ രീതികള്‍, മെഡിക്കല്‍ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍, അച്ചടക്കം തുടങ്ങിയവയെല്ലാം ലോകത്തിന് അദ്ഭുതമാണ്. അതിനോടൊപ്പമോ അതിലേറെയോ അദ്ഭുതമാണ് നമ്മുടെ ഡോക്ടര്‍മാരും, നഴ്സ്മാരും, മറ്റ് ആരോഗ്യപ്രവര്‍ത്തകരും പോലീസും അടങ്ങുന്ന ഇവിടത്തെ മുന്നണിപ്പോരാളികളുടെ ശ്രദ്ധയും പ്രതിബദ്ധതയും. നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിന് പൊതുവെയും, ടൂറിസം, വ്യവസായം അടക്കമുള്ള എല്ലാ മേഖലകളിലും നിക്ഷേപ സാധ്യതകള്‍ തുറന്നിടാന്‍ ഇതൊരു അമൂല്യ അവസരമാണ്, അത് കക്ഷിരാഷ്ട്രീയം കളിച്ച് നഷ്ടപ്പെടുത്തരുതെന്നാണ് അനൂപ് മേനോന് പറയാനുള്ളത്.

അനൂപ് മേനോന്റെ കുറിപ്പ് വായിക്കാം;

രാഷ്ട്രീയം ആദ്യമേ ഇതില്‍ നിന്ന് മാറ്റി വെക്കട്ടെ. ലോകം നമ്മുടെ ഈ കൊച്ചു സംസ്ഥാനത്തെ അതീവ ശ്രദ്ധയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. മഹാമാരികളെ നേരിടാനായി അവലംബിക്കുന്ന ഇവിടുത്തെ പൊതു ആരോഗ്യ സംരക്ഷണ രീതികള്‍, മെഡിക്കല്‍ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍, അച്ചടക്കം തുടങ്ങിയവയെല്ലാം ലോകത്തിന് അദ്ഭുതമാണ്. അതിനോടൊപ്പമോ അതിലേറെയോ അദ്ഭുതമാണ് നമ്മുടെ ഡോക്ടര്‍മാരും, നഴ്സ്മാരും, മറ്റ് ആരോഗ്യപ്രവര്‍ത്തകരും പോലീസും അടങ്ങുന്ന ഇവിടത്തെ മുന്നണിപ്പോരാളികളുടെ ശ്രദ്ധയും പ്രതിബദ്ധതയും. നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിന് പൊതുവെയും, ടൂറിസം, വ്യവസായം അടക്കമുള്ള എല്ലാ മേഖലകളിലും നിക്ഷേപ സാധ്യതകള്‍ തുറന്നിടാന്‍ ഇതൊരു അമൂല്യ അവസരമാണ്. ചൈനക്ക് മുകളില്‍ സംശയത്തിന്റെ നിഴല്‍ പതിക്കുകയും, കൊറോണ വൈറസ് ആക്രമണത്തില്‍ യൂറോപ്പ് ദുര്‍ബലമാവുകയും ചെയ്ത ഈ അവസരത്തില്‍ എല്ലാ കണ്ണുകളും ഇന്ത്യയിലേക്കാവും. പ്രത്യേകിച്ചും കേരളത്തിലെ അനന്തമായ ടൂറിസം, മെഡിക്കല്‍ ടൂറിസം സാധ്യതകളിലേക്ക്. അഭ്യസ്തവിദ്യരും വിദഗ്ധരുമായ ചെറുപ്പക്കാരും, ലോകോത്തരമായ തൊഴിലാളി ശക്തിയും ഉള്ള നമ്മുടെ നാടിന് ഇതൊരു അവസരമാണ്. നമ്മള്‍ സ്വപ്നം കണ്ട ആ പരമോന്നതിയിലേക്ക് എത്താനായി. കേവലമായ കക്ഷി രാഷ്ട്രീയം കളിച്ച് നമ്മള്‍ ആ അവസരം നഷ്ടപ്പെടുത്തരുത്. കോവിഡ് 19നെ കൈകാര്യം ചെയ്തതിലെ പൊരുത്തക്കേടുകളും ആക്ഷേപങ്ങളും ചെളി വാരി എറിയലുകളുമെല്ലാം ഇത് കഴിഞ്ഞും ആവാമല്ലോ? കുറഞ്ഞ പക്ഷം ഈ മഹാമാരി ഇവിടെ നിന്ന് തുടച്ചു മാറ്റപ്പെടുന്നതുവരെയെങ്കിലും നമുക്ക് ഒരുമിച്ച് നിന്നു കൂടെ? ഇതൊരു ഔദാര്യമൊന്നും അല്ലല്ലൊ...നമ്മുടെ ഉത്തരവാദിത്തമല്ലേ?


Next Story

Related Stories