TopTop
Begin typing your search above and press return to search.

കൊവിഡ്: കനിക കപൂറിന്റെ പരിശോധന ഫലം നെഗറ്റീവ്

കൊവിഡ്: കനിക കപൂറിന്റെ പരിശോധന ഫലം നെഗറ്റീവ്

കൊവിഡ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്ന ബോളിവുഡ് ഗായിക കനിക കപൂറിന്റെ ഏറ്റവും പുതിയ പരിശോധന ഫലം നെഗറ്റീവ്. മുന്‍പ് നടത്തിയ പരിശോധനകളില്‍ ഫലം പോസിറ്റീവ് ആയിരുന്നു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ് നിലവില്‍ താരം. കനികയില്‍ നടത്തിയ അഞ്ചാമത്തെ കൊവിഡ് പരിശോധനയുടെ ഫലമാണ് നെഗറ്റീവ്. എങ്കിലും താരത്തിന് ഇപ്പോള്‍ ആശുപത്രി വിടാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു പരിശോധന കൂടി ഇനിയും വേണ്ടിവരുമെന്നും അതുവരെ കനിക ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കനിക കപൂറിന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. പി്ന്നീട് നടത്തിയ പരിശോധനകളില്‍ കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തു. വിദേശത്തു നിന്നും മടങ്ങി വരുന്നവര്‍ വിമാനത്താവളത്തില്‍ നിര്‍ബന്ധമായും വിധേയരാകേണ്ട പരിശോധനകളില്‍ നിന്നും രക്ഷപ്പെടുകയും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ പാലിക്കാതെ പാര്‍ട്ടി നടത്തുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തത് വലിയ വാര്‍ത്തയാവുകയും കനികയ്‌ക്കെതിരേ കേസ് എടുക്കുകയും ചെയ്തിരുന്നു. ബിജെപി നേതാക്കളായ വസുന്ധര രാജേ സിന്ധ്യ, മകനും എം പിയുമായ ദൂഷ്യന്ത് സിംഗ് എന്നിവര്‍ കനിക കപൂര്‍ നടത്തിയ പാര്‍ട്ടിയില്‍പങ്കെടുത്തിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പിന്റെ വീഴ്ച്ചകളാണ് തന്റെമേലുള്ള ആരോപണങ്ങള്‍ക്കെല്ലാം പിന്നിലെന്നാണ് കനിക ആരോപിക്കുന്നത്. അങ്ങോട്ട് ആവിശ്യപ്പെട്ടിട്ടു പോലും തന്റെ കാര്യത്തില്‍ അവഗണന കാണിക്കുകയായിരുന്നു ഉദ്യോഗസ്ഥരെന്നാണ് കനിക പരാതിപ്പെടുന്നത്. വിമാനത്താവളത്തില്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയയാകാതെ രക്ഷപ്പെട്ടെന്ന ആരോപണങ്ങള്‍ അവര്‍ നിഷേധിക്കുകയും ചെയ്തു.


Next Story

Related Stories