TopTop
Begin typing your search above and press return to search.

കോവിഡ് ഫണ്ടിലേക്ക് ഏത് സൂപ്പര്‍ സ്റ്റാറാണ് കൂടുതല്‍ തുക നല്‍കിയത്? രജനി-വിജയ് ആരാധകര്‍ക്കിടയിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു

കോവിഡ് ഫണ്ടിലേക്ക് ഏത് സൂപ്പര്‍ സ്റ്റാറാണ് കൂടുതല്‍ തുക നല്‍കിയത്? രജനി-വിജയ് ആരാധകര്‍ക്കിടയിലെ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു

രജനികാന്തോ വിജയ്‌യോ കൂടുതല്‍ തുക കോവിഡ് ദുരിതാശ്വാസ നിധിയിലക്ക സംഭാവന ചെയ്തൂ എന്നതില്‍ രണ്ടു താരങ്ങളുടെയും ആരാധകന്മാര്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കം ഒടുവില്‍ കലാശിച്ചത് ഒരാളുടെ കൊലപാതകത്തില്‍. തമിഴ്‌നാട്ടിലെ തീരദേശ മേഖലയായ മാരക്കാനത്ത് ചൊവ്വാഴ്ച്ചയാണ് സംഭവം. 22കാരമായ യുവരാജാണ് കൊല ചെയ്യപ്പെട്ടത്. ഇയാള്‍ വിജയ് ആരാധകനാണ്. പ്രതിയായ രജനികാന്ത് ആരാധകന്‍ ദിനേഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അയല്‍വാസികളാണ് യുവരാജും ദിനേഷ് ബാബുവും. തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഏത് സൂപ്പര്‍ സ്റ്റാറാണ് കൂടുതല്‍ തുക സംഭാവന ചെയ്തതെന്നുമായി ബന്ധപ്പെട്ട് രണ്ടുപേരും തമ്മില്‍ സംസാരമുണ്ടായി. പിന്നീടത് വലിയ തര്‍ക്കത്തിലേക്ക് വഴിമാറുകയായിരുന്നു. താന്‍ ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാറാണ് കൂടുതല്‍ പണം നല്‍കിയതെന്ന് തര്‍ക്കിച്ച് പരസ്പരം വിട്ടുകൊടുക്കാതെ മുന്നേറിയ തര്‍ക്കം ഒടുവില്‍ കയ്യാങ്കളിയിലെത്തി. രജനികാന്ത് ആരാധകനായ ദിനേഷ് ബാബു വിജയ് അരാധകനായ യുവരാജിനെ ശക്തമായി പിടിച്ചു തള്ളിയിടുകയായിരുന്നു. വീഴ്ച്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് യുവരാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പുതുച്ചേരിയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


Next Story

Related Stories