TopTop
Begin typing your search above and press return to search.

ജീവിതം വെള്ളിത്തിരയില്‍; ശങ്കര്‍ മഹാദേവന്‍ പാടിയപ്പോള്‍ കണ്ണ് നിറഞ്ഞ് ലക്ഷ്മി, ആശ്വസിപ്പിച്ച് ദീപിക

ജീവിതം വെള്ളിത്തിരയില്‍; ശങ്കര്‍ മഹാദേവന്‍ പാടിയപ്പോള്‍ കണ്ണ് നിറഞ്ഞ് ലക്ഷ്മി, ആശ്വസിപ്പിച്ച് ദീപിക

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥ പറയുന്ന ഗുല്‍സാര്‍-ദീപിക പദുക്കോണ്‍ ചിത്രം ഛപാക് തിയേറ്റര്‍ പ്രദര്‍ശനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് ലോഞ്ചില്‍ ലക്ഷ്മി അഗര്‍വാളും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ശങ്കര്‍ മഹാദേവന്‍ പാടുമ്പോള്‍ ലക്ഷ്മി കണ്ണീരടക്കാന്‍ പ്രയാസപ്പെടുന്നതും, ദീപിക ലക്ഷ്മിയെ ചേര്‍ത്തു പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ജനുവരി പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ ലക്ഷ്മിയുടെ റോളിലാണ് ദീപിക. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമായൊരുക്കിയ 'റാസി'ക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തില്‍ 'മാല്‍തി' എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. നീതി ലഭിക്കാന്‍ വേണ്ടിയുള്ള മാല്‍തിയുടെ പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയായത്. പിന്നീട് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. ജീവിതത്തിലേക്ക് തിരികെ എത്തിയതിന്‌ശേഷം ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, 'സ്റ്റോപ്പ് സെയില്‍ ആസിഡ്' സംഘടനയും രൂപികരിച്ചു. 2014ല്‍ യുണൈറ്റഡ് സ്റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങി.

@deepikapadukone holds #laxmiagarwal as she gets emotional while @Shankar_Live sings the title track 😍😍#chhapaak #chhapaaktitlesong pic.twitter.com/A5oRHxLpBm
— Pinkvilla (@pinkvilla) January 3, 2020

Next Story

Related Stories