TopTop
Begin typing your search above and press return to search.

മുൻപ് ഒരു സിനിമയിറങ്ങിയത് പ്രശ്നമായി കാണുന്നില്ല, ചപക് -ഉയരെ താരതമ്യങ്ങളെ കുറിച്ച് ദീപിക പദുക്കോൺ

മുൻപ് ഒരു സിനിമയിറങ്ങിയത് പ്രശ്നമായി കാണുന്നില്ല, ചപക് -ഉയരെ താരതമ്യങ്ങളെ കുറിച്ച് ദീപിക പദുക്കോൺ

ഉയരെയും ചപകും തമ്മിലുള്ള വ്യത്യാസമെന്ത്, ഇത് പറയുന്നത് മറ്റാരുമല്ല ബോളിവുഡ് സൂപ്പർനടി ദീപിക പദുകോൺ തന്നെയാണ്. ചപകിന്റെ ട്രൈലർ പുറത്തിറങ്ങിയതിന് പിന്നാലെ ആരംഭിച്ച ഉയരയുമായുള്ള താരതമ്യ റിപ്പോർട്ടുകളോട് പ്രതികരിക്കവെയെയാണ് ദീപിക മനസ് തുറക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചപകിനെയും നിരവധി അവാർഡുകൾ ഉൾപ്പെടെ വാരിക്കൂട്ടിയ മലയാളത്തിലെ ഉയരെയെയും കുറിച്ച് രാജീവ് മസന്ദിനു നൽകിയ അഭിമുഖത്തിലൂടെ ദീപിക മറുപടി പറഞ്ഞത്.

"ലക്ഷ്മിയെക്കുറിച്ചോ അല്ലെങ്കിൽ ആസിഡ് ആക്രമണത്തെക്കുറിച്ചോ മറ്റൊരാൾ സിനിമ നിർമിക്കാൻ തീരുമാനിച്ചേക്കാം. ഓരോരുത്തരും വ്യത്യസ്ത രീതികളിലായിരിക്കും ഇത് പറയുക. ഓരോ സിനിമയ്ക്കും അവതരണം വ്യത്യസ്തമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതൊരു നല്ല കാര്യമാണെന്ന് എനിക്ക് തോന്നുന്നു" ദീപിക പറഞ്ഞു. ഇരു സിനിമകളും തമ്മിലുള്ള താരതമ്യപ്പെടുത്തലുകൾ അണിയറ പ്രവർത്തകരെ ആശങ്കപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

" ശക്തമായ ഒരു മാധ്യമമാണ് സിനിമ വളരെ, ഈ കഥ പറയാൻ തിരഞ്ഞെടുത്തതിന് പിന്നിലും അത് മാത്രമാണ്. ആസിഡ് ആക്രമണം എന്ന ഒറ്റവിഷയത്തിൽ ഒതുങ്ങുന്നതല്ല സിനിം. പീഡനത്തെ കുറിച്ച് ഉൾപ്പെടെ സിനിമയിലൂടെ സംസാരിക്കുന്നുണ്ട്. ഒരേ വിഷയത്തിൽ നിരവധി സിനിമകൾ വരുന്നത് സാധാരണമാണ്. അതിനാൽ ആശങ്കകളൊന്നുമില്ല" ദീപിക വ്യക്തമാക്കുന്നു.

ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമായൊരുക്കി 'റാസി'ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചപത്. ഇതാദ്യമായാണ് മേഘ്‌നയും ദീപികയും ഒരു ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നതെന്ന് പ്രത്യകതയും സിനിമയ്ക്കുണ്ട്. ജനുവരി 10 നാണ് ഛപാക് തീയ്യറ്ററിലെത്തുക. ‌പാർവതി തിരുവോത്ത് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഉയരെ കഴിഞ്ഞ ഏപ്രിലിലായിരുന്നു പ്രദർശനത്തിനെത്തയത്. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന ഏവിയേഷൻ വിദ്യാർഥിനിയായ പല്ലവി എന്ന കഥാപാത്രമായെത്തിയ പാർവതിക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചത്.


Next Story

Related Stories