TopTop
Begin typing your search above and press return to search.

നമ്മള്‍ ചെയ്ത പാപങ്ങളുടെ ഫലമാണ് കൊറോണ; കൈകൂപ്പി അഭ്യര്‍ത്ഥിച്ച് ധര്‍മേന്ദ്ര

നമ്മള്‍ ചെയ്ത പാപങ്ങളുടെ ഫലമാണ് കൊറോണ; കൈകൂപ്പി അഭ്യര്‍ത്ഥിച്ച് ധര്‍മേന്ദ്ര

കൊറോണ എന്ന മഹാമാരി വിതച്ച ഭയത്തില്‍ കഴിയുന്ന ജനങ്ങള്‍ക്കു മുന്നില്‍ അഭ്യര്‍ത്ഥനയുമായി ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര. തന്റെ ട്വിറ്റര്‍ അകൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ കൂടിയാണ് ധര്‍മേന്ദ്ര ഈ ദുര്‍ഘട സാഹചര്യത്തില്‍ ചില വീണ്ടുവിചാരങ്ങള്‍ക്ക് എല്ലാവരും തയ്യാറാകാന്‍ അഭ്യര്‍ത്ഥിക്കുന്നത്. 'സത്യസന്ധരായ മനുഷ്യരായി നമുക്ക് മുന്നോട്ടു പോകാം. ദൈവം തീര്‍ച്ചയായും നമ്മളെ അനുഗ്രഹിക്കും. മനുഷ്യന്‍, അവന്‍ ചെയ്ത പാപങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഈ ദിവസങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ ദുഷ്പ്രവര്‍ത്തികളുടെ ഫലമാണ് കൊറോണ വൈറസ്. നമ്മള്‍ മാനവികതയെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ നമുക്കിങ്ങനെയൊരു സാഹചര്യം നേരിടേണ്ടി വരില്ലായിരുന്നു. ഇനിയെങ്കിലും നിങ്ങള്‍ പാഠം പഠിക്കണം. ഐക്യം നിലനിര്‍ത്തണം. മാനവികതയെ സ്‌നേഹിക്കുക, അതിനെ നിലനിര്‍ത്തുക. ' ധര്‍മേന്ദ്ര വീഡിയോയില്‍ പറയുന്നു. തുടര്‍ന്നു കൈകള്‍ കൂപ്പി ധര്‍മേന്ദ്ര അഭ്യര്‍ത്ഥിക്കുന്ന കാര്യം 'ഹൃദയഭാരത്തോടെയാണ് ഞാനിത് പറയുന്നത്, നിങ്ങള്‍ക്കു വേണ്ടി, നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി, ലോകത്തിനു വേണ്ടി, മാനവികതയ്ക്കു വേണ്ടി നമുക്ക് ഒരുമിച്ച് നില്‍ക്കാം'. ധര്‍മേന്ദ്രയുടെ ഭാര്യയും പാര്‍ലമെന്റ് അംഗവുമായ ഹേമമാലിനി ക്വാറന്റൈനില്‍ കഴിയുകയാണ്.

<blockquote class="twitter-tweet"> <p lang="hi" dir="ltr">ऐक नेक इंसान होकर जिंदगी को जीयो,<br>मालिक अपनी हर नीमत से झोली भर देगा आपकी <a href="https://t.co/sF33K2UHEp">pic.twitter.com/sF33K2UHEp</a></p>— Dharmendra Deol (@aapkadharam) <a href="https://twitter.com/aapkadharam/status/1248818094203494400?ref_src=twsrc^tfw">April 11, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories