ദൃശ്യം രണ്ട് സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ജീത്തു ജോസഫിന്റെ കഥ പറച്ചിലിനൊപ്പം ചിത്രത്തിലെ ചെറുതും വലുതുമായ താരങ്ങളുടെ അഭിനയവും നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങുകയാണ്. ചിത്രത്തിന്റെ കഥയിലെ ആശയ കുഴപ്പങ്ങള്‍ ചൂണ്ടികാട്ടി സാമൂഹ്യമാധ്യമങ്ങളില്‍ പ്രേക്ഷകരും രംഗത്തെത്തുകയാണ്. അക്കൂട്ടത്തില്‍ വ്യത്യസ്തമായ ഒരു കുറിപ്പ് ശ്രദ്ധനേടുകയാണ്. ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലെ കഥാമുഹൂര്‍ത്തങ്ങള്‍ സാധാരണ ബുദ്ധിയില്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് വിമര്‍ശനം. ആസ്വഭാവിക മരണം റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ കേസും പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ അടക്കാന്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കില്ലെന്നാണ് ഫോറെന്സികില് പഠിച്ച അറിവില്‍ ഫേസ്ബുക്കില്‍ ഒരു പ്രേക്ഷകന്റെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ദൃശ്യം : ഒരു ഫോറെന്‍സിക് സംശയം
ദൃശ്യം 2 ഗംഭീര സിനിമ തന്നെ എന്നതില്‍ തര്‍ക്കമില്ല. വളരെ ആസ്വദിച്ചും, ഞെട്ടിയും, തരിച്ചും ഒക്കെ ഒരു കിടിലന്‍ എക്സ്പീരിയന്‍സ് തന്നെ ആയിരുന്നു ദൃശ്യം 2. കൂടെത്തന്നെ ത്രില്ലെര്‍ ചിത്രം ആയതിനാല്‍ ലോജിക്കല്‍ ചര്‍ച്ചകളും ഒരുപാട് വായിച്ചു. ഒരുപക്ഷെ ദൃശ്യത്തിലെ one of the most important loophole ആയിട്ട് പല ചര്‍ച്ചകളില്‍ നിന്ന് തോന്നിയ ഒരു കാര്യമാണ് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.
ജോര്‍ജ്കുട്ടി തന്റെ കുടുംബത്തെ പ്രതിരോധിക്കാന്‍ ആയി സമാന രീതിയില്‍ മരണപെട്ട വ്യക്തിയുടെ ബോഡി കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിക്കുന്നു. പത്രത്തില്‍ 'കുടുംബവഴക്കിനിടെ തലയ്ക്കു അടിയേറ്റ യുവാവ് മരിച്ചു' എന്ന തലക്കെട്ടില്‍ കണ്ട ആളുടെ ബോഡി ആണ് ജോര്‍ജ്കുട്ടി കുഴിവെട്ടിയെ സ്വാധീനിച് കൈക്കലാക്കുന്നത്.
ഫോറെന്സികില് പഠിച്ച അറിവില്‍ ആസ്വഭാവിക മരണം റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ കേസും പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ അടക്കാന്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കില്ല. അങ്ങനെയെങ്കില്‍ പാത്രവാര്ത്ത വരെ വന്ന കുടുംബവഴക്കില്‍ തലയ്ക്കടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഉറപ്പായും പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടുണ്ടാകും എന്നത് ഉറപ്പാണ്. കാരണം അങ്ങനെയല്ലാതെ ഒരിക്കലും ബോഡി പോലീസോ ഹോസ്പിറ്റലോ വിട്ട് കൊടുക്കില്ല. നിര്‍ബന്ധിത Procedure ആണ് എന്നത് പണ്ട് എംബിബിസ് ഫോറെന്‍സിക് ക്ലാസ്സില്‍ കേട്ടത് ഇപ്പോഴും ഓര്‍ക്കുന്നുമുണ്ട്.
അപ്പോള്‍ ആ യുവാവിന്റെ skull എന്തായാലും വെട്ടിപൊളിച്ചിട്ടുണ്ടാകും, SUTURE MARKS (SKULL വെട്ടിപൊളിച്ചതിനു ശേഷം തുന്നിക്കെട്ടിയതിന്റെ പാടുകള്‍) ഉണ്ടാകും. Skull suture marks ഏതൊരു ഫോറെന്‍സിക് സര്‍ജനും ആദ്യകാഴ്ചയില്‍ മനസിലാകുന്ന ഒന്നാണ്. പ്രൈമറി finding ഉം ആണ്. പോസ്റ്റ്മോര്‍ട്ടം ചെയ്ത skull ഉള്ള ബോഡി ആണ് examination വേണ്ടി കിട്ടിയത് എന്ന് examine ചെയ്യുന്ന എല്ലാ സര്‍ജന്‍സും റിപ്പോര്‍ട്ട് ചെയ്യും. അല്ലാതെ ആ ബോഡിയുടെ സെക്സും, വയസ്സും മാത്രം പ്രൊജക്റ്റ് ചെയ്ത് പോലീസിന് റിപ്പോര്‍ട്ട് കൊടുക്കില്ല.
ഈ ആദ്യ examination കഴിഞ്ഞതിനു ശേഷമാണ് DNA ടെസ്റ്റിനായി തിരുവനന്തപുരം ലാബിലേക്ക് അയക്കുക. അപ്പോള്‍ ആദ്യ examination ല്‍ തന്നെ ഇതൊരു പോസ്റ്റ്മോര്‍ട്ടം ചെയ്ത ബോഡി ആണെന്ന് വ്യക്തമാകും. ആ നിമിഷം തന്നെ വരുണിന്റെ ബോഡി അല്ല എന്ന് ഏകദേശം വ്യക്തം ആകുന്നതാണ്. Skull suture marks ഉള്ള പോസ്റ്റ്മോര്‍ട്ടം ചെയ്ത ബോഡി ആണ് എന്നത് പോലീസിന് കൊടുക്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. DNA ടെസ്റ്റ് വരെ പോയി കോടതിയില്‍ അങ്ങനെയൊരു ഞെട്ടിക്കല്‍ സീന്‍ വരില്ലായിരുന്നു. DNA ടെസ്റ്റിനായി കൊടുക്കുന്നത് FEMUR (തുടയെല്ല്) ആയിരിക്കും.
സിനിമ കണ്ട് കഴിഞ്ഞ് ഡിസ്കഷന്റെ ഇടയില്‍ എന്റെ സീനിയറും ഫോറെന്‍സിക്കിലെ അസിസ്റ്റന്റ് പ്രൊഫസറും ആയ സുഹൃത്ത് ഡോക്ടര്‍ ഗൗതം നാരായണ്‍
Gautham Narayan ആണ് ഇങ്ങനെയൊരു possibility യുടെ കാര്യം സൂചിപ്പിച്ചത്. അദ്ദേഹം അത് പറഞ്ഞപ്പോള്‍ ഇതില്‍ കാര്യമുണ്ടെന്ന് തോന്നി. ഇങ്ങനെയൊരു പ്രധാനപെട്ട കാര്യം first റിപ്പോര്‍ട്ടില്‍ ഒരു ഫോറെന്‍സിക് സര്ജന് ഒരിക്കലും മിസ്സ് ചെയ്യാന്‍ സാധ്യതയില്ല എന്ന് വ്യക്തമാണ്.
വാല്‍കഷ്ണം :
സിനിമാറ്റിക് ലിബര്‍ട്ടിയെ ചോദ്യം ചെയ്യുകയല്ല. സിനിമാറ്റിക് ആകണം എന്ന അഭിപ്രായം തന്നെയാനുള്ളത്. Perfectly ലോജിക് ആയിട്ടൊന്നും സിനിമ സൃഷ്ടിക്കാന്‍ ആവുകയില്ല, ഒപ്പം അങ്ങനെ perfectly ലോജിക് ആക്കിയാല്‍ സിനിമയുടെ ആ സിനിമാറ്റിക് എക്സ്പീരിയന്‍സ് നഷ്ടമാവുകയും ചെയ്യും.