TopTop
Begin typing your search above and press return to search.

സുശാന്തിന്റെ അവസാന ചിത്രം 'ദില്‍ ബെച്ചാര' ഇന്ന് പ്രേക്ഷകരിലേക്ക്

സുശാന്തിന്റെ അവസാന ചിത്രം ദില്‍ ബെച്ചാര ഇന്ന് പ്രേക്ഷകരിലേക്ക്

സുശാന്ത് സിങ് രാജ്പുതിന്റെ അവസാന ചിത്രം 'ദില്‍ ബെച്ചാര ഇന്ന് റിലീസ് ചെയ്യും. സുശാന്തും സഞ്ജന സാംഘിയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം വൈകുന്നേരം 7.30 ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലായിരിക്കും റിലീസ് ചെയ്യുന്നത്.

സുശാന്തിനും സഞ്ജനയ്ക്കുമൊപ്പം സെയ്ഫ് അലിഖാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ദില്‍ ബെച്ചാര. ജോണ്‍ ഗ്രീസിന്റെ ദ ഫാള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ദില്‍ ബെച്ചാര ഒരുങ്ങുന്നത്. 2014 ല്‍ ഈ നോവലിനെ അടിസ്ഥാനമാക്കി ഒരു ഹോളിവുഡ് ചിത്രം ഒരുക്കിയിരുന്നു.

'പ്രണയത്തിന്റെയും പ്രതീക്ഷയുടെയും അനന്തമായ ഓര്‍മ്മകളുടെയും കഥ' എന്നാണ് ചിത്രത്തെ കുറിച്ച് സഞ്ജന കുറിച്ചത്. മെയ് എട്ടിനായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രൈലറിനും, ടൈറ്റില്‍ സോങിനുമെല്ലാം മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയ നല്‍കിയത്.


Next Story

Related Stories