TopTop
Begin typing your search above and press return to search.

തെറ്റിവന്ന മിസ്ഡ് കോള്‍ ആയിരുന്നില്ല, വീണ്ടും ആ വിളി എത്തി,സാക്ഷാല്‍ മമ്മൂട്ടി; സംവിധായകന്‍ ആലപ്പ് അഷ്‌റഫ് പങ്കുവയ്ക്കുന്ന അനുഭവം

തെറ്റിവന്ന മിസ്ഡ് കോള്‍ ആയിരുന്നില്ല, വീണ്ടും ആ വിളി എത്തി,സാക്ഷാല്‍ മമ്മൂട്ടി; സംവിധായകന്‍ ആലപ്പ് അഷ്‌റഫ് പങ്കുവയ്ക്കുന്ന അനുഭവം

കോവിഡ് കാലത്ത് തന്നെത്തേടിയെത്തിയ മമ്മൂട്ടിയുടെ അപ്രതീക്ഷ ഫോണ്‍ കോളിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ആലപ്പി അഷ്‌റഫ്. ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യസ്‌നേഹിയായിരിയ്ക്കുമെന്നു മമ്മൂട്ടിയെ ഉദ്ദാഹരണമാക്കിയാണ് ആലപ്പി അഷ്‌റഫ് ആ ഫോണ്‍ വിളിയുടെ വിശേഷം ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുന്നത്.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ് വായിക്കാം;

സ്‌നേഹത്തിന്റെ മഞ്ഞുതുള്ളി.

ഈ കോവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോള്‍ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു, പഴയ സൗഹൃദത്തിന്റെ കുളിര്‍മയില്‍ നിന്നും. അപ്രതീക്ഷമായി ഒരു മിസ് കോള്‍ ശ്രദ്ധയില്‍പ്പെട്ടു. മമ്മൂട്ടിയുടെതാ...അറിയാതെ വന്നതായിരിക്കാം എന്നു വിചാരിച്ചപ്പോള്‍ അതാ വീണ്ടും എത്തി വിളി, സാക്ഷാല്‍ മമ്മൂട്ടി.

അതെ.. എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാന്‍. സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖികരിക്കുന്നു, ക്ഷേമാന്വേഷണം, കുടുംബവിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..? എല്ലാത്തിനും നന്ദി പറഞ്ഞപ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു.

ഇത് എന്റെ പ്രിയപ്പെട്ട ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളോട് പങ്കുവെക്കാന്‍ കാരണം. എത്ര വല്യ കലാകാരനായാലും ഔന്നിത്യവും മനുഷ്യ സ്‌നേഹവും ഇല്ലങ്കില്‍ അയാള്‍ ഒരു തികഞ്ഞ പരാജയമായിരിക്കും...ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യസ്‌നേഹിയായിരിയ്ക്കും.

അതിന്റെ ഉത്തമ ഉദഹാരണമാണ് നമ്മുടെ മമ്മുട്ടീ...ബിഗ് സല്യൂട്ട്.


Next Story

Related Stories