TopTop
Begin typing your search above and press return to search.

ഇത് നേരത്തെ വന്നിരുന്നെങ്കില്‍ ഒരു അടി കുറഞ്ഞു കിട്ടിയേനെ; പൊതുമരാമത്ത് വകുപ്പിന്റെ മൊബൈല്‍ ആപ്പിനെ പ്രശംസിച്ച് 'പ്രേമ'ത്തിലെ റോണി

ഇത് നേരത്തെ വന്നിരുന്നെങ്കില്‍ ഒരു അടി കുറഞ്ഞു കിട്ടിയേനെ; പൊതുമരാമത്ത് വകുപ്പിന്റെ മൊബൈല്‍ ആപ്പിനെ പ്രശംസിച്ച് പ്രേമത്തിലെ റോണി

സംസ്ഥാനത്ത് റോഡുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ മൊബൈല്‍ ആപ്പിന് 'പ്രേമ'ത്തിലെ റോണിയുടെ പ്രശംസ. 'ഇത് നേരത്തെ വന്നിരുന്നെങ്കില്‍ ഒരു അടി കുറഞ്ഞു കിട്ടിയേനെ, റോണി ഫ്രം പ്രേമം,' എന്നാണ് റോണിയുടെ കഥാപാത്രം ചെയ്ത ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ആശംസകള്‍, അപ്‌ഡേറ്റ്‌സിന് നന്ദി എന്നും അല്‍ഫോണ്‍സ് കുട്ടിച്ചേര്‍ക്കുന്നു. 'പ്രേമം' സിനിമയില്‍ 'നീ റോഡ് നന്നാക്കില്ലേ ഡാ' എന്നും ചോദിച്ച് തല്ല് കിട്ടുന്ന സീനിനെയാണ് അല്‍ഫോണ്‍സ് കുറിപ്പിലൂടെ ഓര്‍മിപ്പിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഫേസ്ബുക്കില്‍ അറിയിച്ചത്. പരാതി ഇനിമുതല്‍ ആപ്പിലൂടെ അറിയിക്കാം. ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ എസ്എംഎസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും. പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പില്‍ അപ്ഡേറ്റ് ചെയ്യും. പരാതി നല്‍കിയവര്‍ക്ക് ആപ്പിലൂടെ തന്നെ തുടര്‍വിവരങ്ങള്‍ അറിയാന്‍ സാധിക്കും. റോഡുകളുടെ പരിപാലനം കൂടുതല്‍ ജനകീയമാക്കാന്‍ മൊബൈല്‍ ആപ്പിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാകുമെന്നും മന്ത്രി റിയാസ് ഫേസ്ബുക്കില്‍ അറിയിച്ചു.


Next Story

Related Stories