TopTop
Begin typing your search above and press return to search.

അനുവാദമില്ലാതെ മമ്മൂട്ടിയുടെ പേര് ഉപയോഗിക്കാമോ? പക്ഷേ, മോഹന്‍ലാലിന് വിശ്വാസമുണ്ടായിരുന്നു; നമ്പര്‍ 20 മദ്രാസ് മെയില്‍ ഓര്‍മകളുമായി ജോഷി

അനുവാദമില്ലാതെ മമ്മൂട്ടിയുടെ പേര് ഉപയോഗിക്കാമോ? പക്ഷേ, മോഹന്‍ലാലിന് വിശ്വാസമുണ്ടായിരുന്നു;  നമ്പര്‍ 20 മദ്രാസ് മെയില്‍ ഓര്‍മകളുമായി ജോഷി

മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തു വച്ചിരിക്കുന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാല്‍ തകര്‍ത്താടിയ ഈ ചിത്രത്തിന്റെ വിജയത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യവും വലിയ പങ്കുവഹിച്ചിരുന്നു. 1990 ല്‍ ഇറങ്ങിയ ചിത്രം മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍, സിനിമയുമായി ബന്ധപ്പെട്ട ചില അണിയറ വിവരങ്ങള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജോഷി പങ്കുവയ്ക്കുന്നുണ്ട്. മമ്മൂട്ടി സിനിമയിലേക്ക് എത്തിയതിന്റെ വഴികളും ജോഷി പറയുന്നുണ്ട്.

സിനിമയില്‍ ഇടവേളയ്ക്ക് ശേഷം വരുന്ന രംഗങ്ങളില്‍ ട്രെയിനില്‍ നടന്ന കൊലപാതകത്തിനുശേഷം മോഹന്‍ലാലിന്റെയും അശോകന്റെയും ജഗദീഷിന്റെയും കഥാപാത്രങ്ങള്‍ ഒരു ഹോട്ടലില്‍ മുറിയെടുത്ത് ഒളിച്ച് താമസിക്കുന്നുണ്ട്. എന്നാല്‍ ഹോട്ടലിലെ ടെലിവിഷനില്‍ ഇവരുടെ ചിത്രം വരുന്നതോടെ അവിടെ നിന്നും രക്ഷപ്പെടുകയാണ്. ഈ ഭാഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സിനിമ നടനായി അഭിനയേക്കേണ്ടത് ആരാണെന്ന കാര്യം തീരുമാനിച്ചിട്ടില്ലായിരുന്നുവെന്നാണ് ജോഷി പറയുന്നത്. പക്ഷേ, ഈ രംഗങ്ങളില്‍ ഒരു പ്രമുഖ നടന്റെ പേര് പറയേണ്ടതുമുണ്ട്. ട്രെയിനില്‍ വച്ച നടനുമായി മറ്റ് മൂന്നു കഥാപാത്രങ്ങളും എടുത്ത ഫോട്ടോ പൊലീസിന്റെ കൈയില്‍ കിട്ടിയിട്ടുമുണ്ട്. സീന്‍ എടുത്ത സമയത്ത് മമ്മൂട്ടിയുടെ പേരാണ് മോഹന്‍ലാല്‍ പറഞ്ഞതെന്ന് ജോഷി പറയുന്നു. മമ്മൂട്ടി ആ സമയത്ത് കുടുംബ സമേതം അമേരിക്കയിലാണ്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ പേര് ഉപയോഗിക്കുന്നതില്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടി സിനിമയില്‍ ഗസ്റ്റ് റോളില്‍ അഭിനയിക്കാന്‍ എത്തുമെന്ന് മോഹന്‍ലാലിന് വിശ്വാസമുണ്ടായിരുന്നുവെന്നാണ് വനിതയോട് ജോഷി പറയുന്നത്.

അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ മമ്മൂട്ടി സിനിമയുമായി സഹകരിച്ചു. ആദ്യം മമ്മൂട്ടിക്ക് ഗസ്റ്റ് റോള്‍ ആയിരുന്നു. ഗസ്റ്റ് റോള്‍ എന്നു തന്നെയാണ് മമ്മൂട്ടിയോട് ജോഷി പറഞ്ഞിരുന്നതും. മദ്രാസില്‍ ട്രെയിന്‍ യാത്ര അവസാനിക്കുന്നിടത്തും മമ്മൂട്ടിയുടെ റോളും കഴിയുന്ന തരത്തിലായിരുന്നു ആദ്യം കഥ. എന്നാല്‍, രണ്ടാമത് കഥ വികസിച്ചപ്പോഴാണ് ഇടവേളയ്ക്ക് ശേഷവും മമ്മൂട്ടിയുടെ കഥാപാത്രം മോഹന്‍ലാലിന്റെയും സുഹൃത്തുക്കളുടെയും നിരപരാധിത്വം തെളിയിക്കാന്‍ കൂടെ നില്‍ക്കുന്നതായി മാറിയതെന്നാണ് ജോഷി വെളിപ്പെടുത്തുന്നത്. എന്റെ പേരില്‍ തന്നെ സൂപ്പര്‍ സ്റ്റാര്‍ ആയി അഭിനയിക്കുന്നതില്‍ അല്‍പം അനൗചിത്യം ഇല്ലേ' യെന്ന് മമ്മൂട്ടി തന്നോട് ചോദിച്ചിരുന്നുവെന്നും അങ്ങനെയൊന്നുമില്ലെന്നു പറഞ്ഞ് സമാധാനിപ്പിച്ചതോടെ പിന്നീട് അദ്ദേഹം ഒന്നും പറഞ്ഞില്ലെന്നും ജോഷി ഓര്‍മ പങ്കുവയ്ക്കുന്നുണ്ട്. മ്മൂട്ടി അങ്ങനെ ചെയ്തത് തന്നോടുള്ള സ്‌നേഹവും വിശ്വാസവും കൊണ്ടാണെന്നാണ് കരുതുന്നതെന്നും അതിന്റെ കടപ്പാട് ഇന്നും മമ്മൂട്ടിയോട് ഉണ്ടെന്നും ജോഷി വനിതയോട് പറയുന്നു.


Next Story

Related Stories