TopTop
Begin typing your search above and press return to search.

'വ്യോമ പുഷ്പ വൃഷ്ടിക്ക് പകരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 രൂപ വച്ച് കൊടുത്തിരുന്നേല്‍ എന്ത് നന്നായേനെ'

വ്യോമ പുഷ്പ വൃഷ്ടിക്ക് പകരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 രൂപ വച്ച് കൊടുത്തിരുന്നേല്‍ എന്ത് നന്നായേനെ

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൈന്യം ആദരമര്‍പ്പിച്ചതില്‍ വിമര്‍ശനാത്മക അഭിപ്രായവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.

'വ്യോമ പുഷ്പ വൃഷ്ടിക്ക് പകരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 രൂപ വച്ച് കൊടുത്തിരുന്നേല്‍ എന്ത് നന്നായേനെ' എന്നാണ് ജൂഡ് ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായമായി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ജൂഡിന്റെ ഈ വിമര്‍ശനത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്.

"സിനിമ എടുക്കുന്ന പൈസ കൊണ്ട് എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആയിരം രൂപ വച്ച് കൊടുത്താല്‍ തീരാവുന്നതേയുള്ളൂ പ്രശ്‌നം" എന്നായിരുന്നു ഒരു കമന്റ്. വളരെ രസകരമായൊരു മറുപടിയാണ് ഈ കമന്റിന് ജൂഡ് നല്‍കിയത്. "സത്യം, ജനങളുടെ ടാക്‌സ് കൊണ്ട് സിനിമ എടുക്കുന്നവനെ സുഗതനെ കൊണ്ടു തല്ലിക്കണം" എന്നാണ് തന്നെ പരിഹസിച്ചയാളോട് ജൂഡ് തിരിച്ചു പറഞ്ഞത്.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തര്‍ക്ക് കര, വ്യോമ, നാവിക സേനകള്‍ ഞായറാഴ്ച്ചയാണ് രാജ്യത്തിന്റെ ആദരം അര്‍പ്പിച്ചിച്ചത്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും അസമില്‍നിന്ന് ഗുജറാത്തിലെ കച്ച് വരെയും വ്യോമസേന വിമാനങ്ങള്‍ പറന്ന് ആശുപത്രികള്‍ക്ക് മേല്‍ പുഷ്പ വൃഷ്ടി നടത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് നാവിക സേന കപ്പലുകള്‍ ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും ബാന്റ് സംഘങ്ങളായി കരസേന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു. തിരുവനന്തപുരത്തും കൊച്ചിയിലും ആശുപത്രികള്‍ക്ക് മുകളില്‍ വ്യോമസേന വിമാനങ്ങള്‍ പുഷ്പവൃഷ്ടി നടത്തിയിരുന്നു.


Next Story

Related Stories