TopTop
Begin typing your search above and press return to search.

'ട്രെയിന്‍ ബര്‍ത്തിലെ ഉറക്കം പോലെയല്ല, കിടക്കയില്‍ ഒരു ഫാനിന്റെ കീഴെ കിടക്കുന്ന സുഖം അതൊന്നു വേറെ തന്നെയാണ്'

ട്രെയിന്‍ ബര്‍ത്തിലെ ഉറക്കം പോലെയല്ല, കിടക്കയില്‍ ഒരു ഫാനിന്റെ കീഴെ കിടക്കുന്ന സുഖം അതൊന്നു വേറെ തന്നെയാണ്

സിനിമകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഉടലെടുത്തിരിക്കുന്ന വിവാദത്തില്‍ അഭിപ്രായം അറിയിച്ച് സംവിധായകന്‍ ജൂഡ് ആന്റണി. ഒ ടി ടി റിലീസിംഗിനെ എതിര്‍ക്കുന്നില്ലെങ്കിലും ബിഗ് ബഡ്ജറ്റ് സിനിമകള്‍ ഈ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിലെ ആശങ്കയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ജൂഡ് പങ്കുവയ്ക്കുന്നത്. ഒരു നിര്‍മാതാവ് താന്‍ മുടക്കിയ പണം തിരികെ കിട്ടാന്‍ സാധ്യമായ, മാന്യമായ എല്ലാ വഴികളും നോക്കണമെന്ന ജൂഡ് പറയുന്നത്. അതേ സമയം തന്നെ തിയേറ്റുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും സിനിമകള്‍ കാണുന്നതില്‍ പ്രകടമായ വ്യത്യാസം ഉണ്ടായിരിക്കുമെന്നും ജൂഡ്് പറയുന്നു. 'സിനിമ ഒരു വിസ്മയമാണ്. അത് അനുഭവിച്ചു തന്നെയറിയണം . ട്രെയിനിലെ ബെര്‍ത്തില്‍ കിടന്നാലും ഉറങ്ങാം, പക്ഷെ ഒരു കിടക്കയില്‍ ഒരു ഫാനിന്റെ കീഴെ കിടക്കുന്ന സുഖം അതൊന്നു വേറെ തന്നെ' എന്നാണ് ഈ വ്യത്യാസം ചൂ്ണ്ടിക്കാണിക്കാന്‍ ജൂഡ് ആന്റണി മുന്നോട്ടുവയ്ക്കുന്ന ഉദ്ദാഹരണം.

ജൂഡ് ആന്റണിയുടെ കുറിപ്പ്;

ഒരു നിര്‍മാതാവ് താന്‍ മുടക്കിയ പണം തിരികെ കിട്ടാന്‍ സാധ്യമായ ,മാന്യമായ എല്ലാ വഴികളും നോക്കണം എന്നാണ് എന്റെ അഭിപ്രായം. പക്ഷെ OTT പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുക എന്ന തീരുമാനം വലിയ മുതല്‍ മുടക്കുള്ള സിനിമകളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. സിനിമ ഒരു വിസ്മയമാണ്. അത് അനുഭവിച്ചു തന്നെയറിയണം . ട്രെയിനിലെ ബെര്‍ത്തില്‍ കിടന്നാലും ഉറങ്ങാം, പക്ഷെ ഒരു കിടക്കയില്‍ ഒരു ഫാനിന്റെ കീഴെ കിടക്കുന്ന സുഖം അതൊന്നു വേറെ തന്നെ. എങ്കിലും OTT വഴി റിലീസുകള്‍ കൂടുതല്‍ പ്രതീക്ഷിക്കാം . സിനിമ ജയിക്കട്ടെ .


Next Story

Related Stories