TopTop
Begin typing your search above and press return to search.

'ഞാന്‍ എന്റെ സിനിമ ഇഷ്ടമുള്ളിടത്ത് പ്രദര്‍ശിപ്പിക്കും', ഇനി സ്വതന്ത്രനെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

ഞാന്‍ എന്റെ സിനിമ ഇഷ്ടമുള്ളിടത്ത് പ്രദര്‍ശിപ്പിക്കും, ഇനി സ്വതന്ത്രനെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും പരോക്ഷമായി വിമര്‍ശിച്ച്‌ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജൂലായ് ഒന്നിന് തന്റെ പുതിയ സിനിമ ചിത്രീകരണം ആരംഭിക്കുമെന്ന് വ്യക്തമാക്കി സിനിമയുടെ പോസ്റ്റര്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് ലിജോ നിലപാട് വ്യക്തമാക്കുന്നത്.

ജോലി ചെയ്യരുതെന്ന് ആരും പറയരുത്. കലാകാരന്‍മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും ലിജോ ജോസ് പല്ലിശേരി ഫേസ്ബുക്കില്‍ ഉള്‍പ്പെടെ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണ്. ഇഷ്ടമുള്ള പ്ലാറ്റ്‌ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കുമെന്നും ലിജോജോസ് പെല്ലിശ്ശേരി പറയുന്നു.

എന്നെ സംബന്ധിച്ചിടത്തോളം സിനിമ പണം സമ്ബാദിക്കാനുള്ള മാര്‍ഗ്ഗം മാത്രമല്ല, മറിച്ച്‌ എന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണ്. അതിനാല്‍ ഇന്ന് മുതല്‍ ഒരു സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാവാണ്.

സിനിമയില്‍ നിന്ന് ഞാന്‍ സ്വരൂപിക്കുന്ന പണം മുഴുവന്‍ മികച്ച സിനിമയ്ക്ക് ഇന്ധനമായി ഉപയോഗിക്കും, എന്റെ സിനിമ ശരിയാണെന്ന് തോന്നുന്നിടത്ത് ഞാന്‍ പ്രദര്‍ശിപ്പിക്കും, കാരണം അതിന്റെ സ്രഷ്ടാവാണ് ഞാന്‍.

നമ്മള്‍ ഒരു മഹാമാരിയുടെയും തൊഴില്‍ നഷ്ടത്തിന്റെയും ഭീഷണി നേരിടുന്ന ജനതയുടെ മധ്യത്തിലാണ് - സ്വത്വ പ്രതിസന്ധി- ദാരിദ്ര്യം, മതപരമായ അശാന്തി. വീട്ടിലെത്താന്‍ ആളുകള്‍ ല്‍ നടക്കുന്നു .അര്‍ട്ടിസ്റ്റുകള്‍ വിഷാദരോഗം മൂലം മരിക്കുന്നു.

അതിനാല്‍. ആളുകളെ പ്രചോദിപ്പിക്കുന്നതിനായി മികച്ച കല സൃഷ്ടിക്കുന്നതിനുള്ള സമയമാണിത്. ജീവനോടെയിരിക്കാന്‍ അവര്‍ക്ക് ഏതെങ്കിലും പ്രതീക്ഷ നല്‍കാന്‍ കൂടിയാണ് ശ്രമം.

ജോലി ചെയ്യുന്നത് നിര്‍ത്താന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്

നിര്‍മ്മാണം നിര്‍ത്താന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്

ഞങ്ങളുടെ സമഗ്രതയെ ചോദ്യം ചെയ്യരുത്

ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്

നിങ്ങള്‍ക്ക് ഭയങ്കര നഷ്ടം നേരിടും. കാരണം ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകളാണ്

ലിജോ ജോസ് പെല്ലിശ്ശേരി

സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാവ്

'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാ ആരാടാ തടയാന്‍' എന്ന് വ്യക്തമാക്കി നേരത്തെ ലിജോ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വലിയ ചര്‍ച്ചയായിരുന്നു. പുതിയ അറിയിപ്പുണ്ടാകുന്നതുവരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന് നിര്‍മാതാക്കാളുടെ സംഘടന ആവശ്യപ്പെട്ടതിന് പിന്നാലെ ഹാഗര്‍ എന്ന സിനിമ പ്രഖ്യാപിച്ച്‌ ആഷിഖ് അബുവും ഫഹദ് ഫാസില്‍ സിനിമ പ്രഖ്യാപിച്ച്‌ മഹേഷ് നാരായണനുംരംഗത്തെത്തിയതിന് പിന്നാലെയാണ് മലയാള സിനിമയില്‍ തര്‍ക്കം രൂക്ഷമായത്. നിലവിലെ സാഹചര്യത്തില്‍ നിലവില്‍ റിലീസ് മുടങ്ങിയ ചിത്രങ്ങളുടെ റിലീസിന് ശേഷം മതി പുതിയ ചിത്രങ്ങളുടെ റിലീസെന്നുമാണ് ഫെഫ്കയുടെ നിലപാട്.


Next Story

Related Stories