TopTop
Begin typing your search above and press return to search.

പ്രളയമുണ്ടായപ്പോള്‍ അവിടെയുണ്ടായ വെള്ളം മുഴുവന്‍ നിങ്ങള്‍ കുടിച്ചു വറ്റിക്കുകയായിരുന്നോ? ലിജോ ജോസ് പെല്ലിശ്ശേരി

പ്രളയമുണ്ടായപ്പോള്‍ അവിടെയുണ്ടായ വെള്ളം മുഴുവന്‍ നിങ്ങള്‍ കുടിച്ചു വറ്റിക്കുകയായിരുന്നോ? ലിജോ ജോസ് പെല്ലിശ്ശേരി

ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് സെറ്റ് തല്ലിത്തകര്‍ത്ത വര്‍ഗീയവാദികള്‍ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേശി. 'അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം. പ്രളയമുണ്ടായപ്പോള്‍ അവിടെയുണ്ടായ വെള്ളം മുഴുവന്‍ നിങ്ങള്‍ കുടിച്ചു വറ്റിക്കുകയായിരുന്നോ' എന്നാണ് ലിജോ തന്റെ പ്രതിഷേധമായി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മണപ്പുറം ശിവക്ഷേത്രത്തിന് സമീപം പള്ളിയുടെ സെറ്റ് ഇട്ടെന്നാരോപിച്ചായിരുന്നു ഒരു സംഘം തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ എണ്‍പതി ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച ഷൂട്ടിംഗ് സെറ്റ് തല്ലി തകര്‍ത്തത്. ഇതിന്റെ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.


Next Story

Related Stories