TopTop
Begin typing your search above and press return to search.

ആമേന്‍ പറഞ്ഞ് ലിജോ; ശശി കലിംഗയ്ക്ക് ആദരാഞ്ജലി

ആമേന്‍ പറഞ്ഞ് ലിജോ; ശശി കലിംഗയ്ക്ക് ആദരാഞ്ജലി

അന്തരിച്ച നടന്‍ ശശി കലിംഗയ്ക്ക് ആദരാഞ്ജലിയുമായി സംവിധായകന്‍ ലിജോ ജോസ പെല്ലിശ്ശേരി. ആമേന്‍ എന്നായിരുന്നു ശശി കലിംഗയുടെ ചിത്രം പങ്കുവച്ച് ലിജോ കുറിച്ചത്. ശശി കലിംഗയുടെ സിനിമ ജീവിതത്തില്‍ നിര്‍ണായകമായ കഥാപാത്രമായിരുന്നു ലിജോ സംവിധാനം ചെയ്ത ആമേന്‍. ചിത്രത്തില്‍ ശശി അവതരിപ്പിച്ച ചാച്ചപ്പന്‍ ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റ് കഥാപാത്രമാണ്. അമേനിലെ മറ്റൊരു കഥാപാത്രമായിരുന്നു ചെമ്പന്‍ വിനോദും ശശി കലിംഗയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്.

വി.ചന്ദ്രകുമാര്‍ എന്ന ശശി കലിംഗ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ച്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലൂടെയാണ് ശശി കലിംഗ സിനിമയില്‍ തുടക്കം കുറിക്കുന്നത്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയന്റ്,അമേന്‍, അമര്‍ അക്ബര്‍ ആന്റണി, കസബ, ഇന്ത്യന്‍ റുപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി ശശി കലിംഗ് മാറി. 2019 ല്‍ റിലീസ് ചെയ്ത കുട്ടിമാമയാണ് ശശി കലിംഗ അവസാനമായി അഭിനയിച്ച സിനിമ. നാടക രംഗത്തു നിന്നായിരുന്നു സിനിമയിലേക്കുള്ള പ്രവേശം. 25 വര്‍ഷത്തോളം അദ്ദേഹം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500 ല്‍ അധികം നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം


Next Story

Related Stories