TopTop
Begin typing your search above and press return to search.

എന്റെ നാടും ഈ സര്‍ക്കാരും അഭിമാനമാണ്; മകന്‍ കൊവിഡ് വിമുക്തനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ എം പത്മകുമാര്‍

എന്റെ നാടും ഈ സര്‍ക്കാരും അഭിമാനമാണ്; മകന്‍ കൊവിഡ് വിമുക്തനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ എം പത്മകുമാര്‍

കൊറോണ വൈറസ് ബാധയില്‍ നിന്നും മകന്‍ രോഗവിമുക്തി നേടിയതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ എം പത്മകുമാര്‍. രോഗസംശയത്തെതുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു പത്മകുമാറിന്റെ മകന്‍ ആകാശും സഹപ്രവര്‍ത്തകനും. പാരിസില്‍ വച്ച് കൊവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ തിരിച്ചെത്തിയശേഷം ആകാശും സുഹൃത്തും സ്വയം ചികിത്സ തേടിയെത്തുകയായിരുന്നു.

കേരള സര്‍ക്കാരിനും ഇവിടുത്തെ ആരോഗ്യസംവിധാനങ്ങള്‍ക്കും നന്ദി പറഞ്ഞാണ് മകന്റെ രോഗവിമുക്തിയുമായി ബന്ധപ്പെട്ട് പത്മകുമാര്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയിരിക്കുന്നത്.

'കൊവിഡ് 19 ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി എന്റെ മകന്‍ ആകാശും അവന്റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെ സ്വയം സമര്‍പ്പിതരായി പോരാടുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എന്റെ സ്‌നേഹവും നന്ദിയും. ഈ സംഘത്തിന്റെ മുഴുവന്‍ ക്യാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചറിനും എറണാകുളം ജില്ല കളക്ടര്‍ എസ് സുഹാസിനും ഒരുപാട് സ്‌നേഹം. ഞാനെന്റെ കൃതജ്ഞത പ്രകടിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, എന്റെ നാടിനെക്കുറിച്ചും എന്റെ സര്‍ക്കാരിനെക്കുറിച്ചും അഭിമാനം കൊള്ളുകയാണ്. സ്വന്തം ജനങ്ങളെ ആത്മാര്‍ത്ഥതയോടെ കാത്തുരക്ഷിക്കുന്ന ലോകത്തിലെ ലോകത്തിലെ ഒന്നാം നമ്പറാണ് ഈ നാട്'.

മാര്‍ച്ച് 16 നാണ് ആകാശും എല്‍ദോയും പാരിസില്‍ നിന്നും ഡല്‍ഹിയില്‍ എത്തുന്നത്. കൊവിഡ് ബാധിതനുമായി സമ്പര്‍ക്കുമുണ്ടായതായി ഇരുവരും വിമാനത്താവളത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് 12 മണിക്കൂര്‍ വിമാനത്താവളത്തില്‍ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞു. പിറ്റേദിവസം നാട്ടിലെത്തിശേഷം ആകാശും എല്‍ദോയും വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞു. മാര്‍ച്ച് 23 നാണ് രണ്ടുപേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുന്നത്. ആകാശും എല്‍ദോയും മറ്റാരുമായും സമ്പര്‍ക്കം പുലര്‍ത്താതെ സൂക്ഷിച്ചതിനാല്‍ ഇവരില്‍ നിന്നും മൂന്നാമതൊരാള്‍ക്ക് രോഗം പകര്‍ന്നിട്ടില്ല.


Next Story

Related Stories