TopTop

മെസി ഫാനായ പത്താംക്ലാസുകാരനും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും; അനുഭവം പങ്കുവച്ച് സംവിധായകന്‍ എം എ നിഷാദ്

മെസി ഫാനായ പത്താംക്ലാസുകാരനും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും; അനുഭവം പങ്കുവച്ച് സംവിധായകന്‍ എം എ നിഷാദ്

കേരളം എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെ കേള്‍ക്കാന്‍ ഇത്രമേല്‍ താത്പര്യം കാണിക്കുന്നുവെന്നതിന് സ്വന്തം അനുഭവം പങ്കുവയ്ക്കുകയാണ് സംവിധിയാകന്‍ എം എ നിഷാദ്. തന്റെ വീട്ടില്‍ മാത്രമല്ല, കേരളത്തിലെ എല്ലാ വീടുകളിലും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം തുടങ്ങുമ്പോള്‍ ഹൗസ്ഫുള്‍ ആണെന്നും കൊച്ചുകുട്ടികള്‍ പോലും മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും നിഷാദ് പറയുന്നു. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് നിഷാദ് സ്വന്തം അനുഭവത്തിലൂടെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുന്നത്.

എം എ നിഷാദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം;

പിണറായി..

മുഖപുസ്തകം മുഴുവന്‍ ഈ മുഖമാണല്ലോ..

അത് ഓരോ മലയാളിയ്ക്കും,ആശ്വാസമേകുന്ന,ആത്മവിശ്വാസം നല്‍കുന്ന മുഖം...

കേരളത്തിന്റെ മുഖ്യമന്ത്രി അല്ലെങ്കിലും സ: പിണറായി വിജയന്‍ ഇങ്ങനൊക്കെ തന്നെയാണ്..അത് ഒരു കമ്മ്യൂണീസ്റ്റ്കാരന്റ്‌റെ,ജീവിതചര്യയുടെ ഭാഗമാണ്...വിശക്കുന്നവന്റ്‌റെ വേദനയറിയുന്നവനാണ് കമ്മ്യൂണിസ്റ്റ്...അശരണര്‍ക്ക് എന്നും താങ്ങായി നില്‍ക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്...

വലുപ്പ ചെറുപ്പമില്ലാതെ ഓരോ മുഷ്യനേയും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്...

ഇത് ഒരു മുഖവരയല്ല...

മുഖ്യമന്ത്രി സ: പിണറായി വിജയന്റെ ഇന്നത്തെ പത്രസമ്മേളനം കണ്ടതിന് ശേഷം ,എഴുതാനാഗ്രഹിച്ച കുറിപ്പാണിത്...

കൊറോണകാലത്തെ ലോക്ഡൗണ്‍ ആസ്വദിച്ച് ഉച്ചയുറക്കത്തില്‍ നിന്നും എന്നെ വിളിച്ചുണര്‍ത്തിയത് എന്റ്‌റെ മകന്‍ ഉണ്ണിയാണ് (ഇമ്രാന്‍ എന്നാണ് അവന്റെ പേര് വീട്ടില്‍ അവനെ വിളിക്കുന്നത് ഉണ്ണി)

''വാപ്പ എഴുന്നേല്‍ക്ക്,മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തുടങ്ങാറായി'' അവന്‍ പറഞ്ഞു...കടുത്ത മെസ്സി ഫാനും,ഫുട്‌ബോള്‍ ഭ്രാന്തനുമായ പത്താം ക്‌ളാസ്സ്‌കാരന്‍ മകന്‍,നാടിന്റെ നായകനായ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണാന്‍ എന്നെ വിളിച്ചുണര്‍ത്തിയപ്പോള്‍,അദ്ഭുതത്തേക്കാളും,അഭിമാനം തോന്നി എനിക്ക്...പുതുതലമുറയും നേരിന്റെ പാതയില്‍ ചിന്തിക്കുന്നു എന്നതില്‍ ചാരിതാര്‍ത്ഥ്യവും ...

സ്വീകരണമുറിയിലെ ടി വി യുടെ മുമ്പിലെ ഇരിപ്പിടങ്ങളെല്ലാം ഹൗസ് ഫുള്‍..ഉമ്മയും,വാപ്പയും,ഭാര്യയും,മകനും,പിന്നെ എന്റ്‌റ എട്ട് വയസ്സ്‌കാരി മോളും...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം തുടങ്ങി..ഇമ വെട്ടാതെ നിശ്ശബ്ദമായി എല്ലാവരും ശ്രദ്ധയോടെ അദ്ദേഹത്തിന്റ്‌റെ വാക്കുകള്‍ക്ക് ചെവിയോര്‍ക്കുന്നു..(കേരളത്തിലെ എല്ലാ വീടുകളിലും ഇത് തന്നെയാണ് അവസ്ഥ)

വളരെ സ്പഷ്ടതയോടെ,നിര്‍ത്തി നിര്‍ത്തി,കണക്കുകളുടെയും,വസ്തുതകളുടേയും,പിന്‍ബലത്തോടെ,അദ്ദേഹം മാധ്യമങ്ങളേയും,അത് വഴി ജനങ്ങളേയും അഭിസംബോധന ചെയ്യുകയാണ്...

നിയന്ത്രണങ്ങളുടേയും,ഇളവുകളുടേയും കാര്യങ്ങള്‍ ഒരധ്യാപകന്‍ വിദ്യാര്‍ത്ഥികളേ പഠിപ്പിക്കുന്നത് പോലെ,അങ്ങനെയാണ് എനിക്ക് തോന്നിയത്...

ഈ കൊറോണകാലത്ത്,കേരളത്തില്‍ ഒരു മനുഷ്യന്‍ പോലും പട്ടിണി കിടക്കില്ല..അദ്ദേഹത്തിന്റെ ആ വാക്കിന് ആത്മാര്‍ത്ഥതയുടെ,മനുഷ്വത്വത്തിന്റെ ശബ്ദമായിരുന്നു,കരുതലിന്റെ, സൗന്ദര്യമായിരുന്നു..വിശപ്പിന്റെ വേദന എന്താണെന്നറിയാവുന്ന ഒരു മനുഷ്യസ്‌നേഹിയുടെ വാക്കുകള്‍ക്കപ്പുറം,ഒരു ഭരണാധികാരിയുടെ നിശ്ചയ ദാര്‍ഡ്യം അദ്ദേഹത്തിന്റ്‌റെ വാക്കുകളില്‍ നമ്മുക്ക് കാണാം..

കൊറോണ എന്ന മഹാമാരിയെ എങ്ങനെ ക്രിയാത്മകമായി നമ്മുക്ക് നേരിടാം എന്ന് ലോകത്തേ നാം കാണിച്ച് കൊടുക്കുന്നു..

തെരുവില്‍ അലയുന്ന പട്ടിണി പാവങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു സര്‍ക്കാര്‍..ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും കരുതല്‍...ഒറ്റക്ക് താമസിക്കുന്നവര്‍,വൃദ്ധരായ രോഗികള്‍,അതിഥി സംസ്ഥാന തൊഴിലാളികള്‍ അങ്ങനെ അങ്ങനെ മാനവികത എന്താണെന്ന് ലോകത്തിന് മനസ്സിലാക്കികൊടുക്കുന്നു നമ്മുടെ മുഖ്യമന്ത്രീ...അഭിമാനം പണയപ്പെടുത്തി ഭക്ഷണം ആവശ്യപ്പെടാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാം,അവര്‍ക്കായി ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഒരു നമ്പര്‍ നല്‍കുകയും,അവരുടെയടുത്ത് ഭക്ഷണമെത്തിക്കാനുളള ക്രമീകരണങ്ങള്‍ നടത്താനുമുളള തീരുമാനം...

കേരളം എന്ത് കൊണ്ടാണ് പിണറായിയേ കേള്‍ക്കുന്നത്...

എന്ത് കൊണ്ടാണ് ആബാലവൃദ്ധ ജനങ്ങളും ഈ മനുഷ്യന്റ്‌റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതിന്ററെ ഉത്തരങ്ങളാണ് ഞാന്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍...

ഈ കൊറോണക്കാലം നമ്മുക്ക് സ്വയം പര്യാപ്തത നേടാനുളള കാലമായി മാറ്റാം..

മുഖ്യമന്ത്രി പറഞ്ഞത് പോലെ,ചെറിയ കൃഷി വീട്ടിലും തുടങ്ങാം..വിഷരഹിതമായ പച്ചകറികള്‍ കഴിച്ച് നമ്മുടെ മക്കള്‍ വളരട്ടെ..എന്തിനും ഏതിനും,തമിഴനേയും,കന്നഡക്കാരനേയും,ആശ്രയിക്കാതെ നമ്മുക്കും തുടക്കം കുറിക്കാം..വിഷരഹിത കേരളത്തിനായി...

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞപ്പോള്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ തെളിയുന്നു..ആകുലപ്പെട്ട മനസ്സുകള്‍ക്ക് ഒരാത്മ ധൈര്യം വന്നത് പോലെ..പല സുഹൃത്തുക്കളും എന്നെ വിളിച്ച് പറഞ്ഞതാണ്...

ഒരു കമ്മൃൂണിസ്റ്റ്കാരനായതില്‍ അഭിമാനം തോന്നുന്നു..

നയിക്കാന്‍ പിണറായി എന്ന മുഖ്യമന്ത്രിയുളളപ്പോള്‍ നാം എന്തിന് ഭയക്കണം...

നമ്മുക്ക് വേണ്ടത് ജാഗ്രത മാത്രം...

ലാല്‍ സലാം ?

NB

അറബികഥ എനിക്കിഷ്ടപ്പെട്ട സിനിമയാണ്..ക്യൂബയേയും കമ്മ്യൂണിസത്തേയും പരിഹസിക്കുന്ന അരാഷ്ട്രീയ കലാകാരന്മാര്‍ക് നന്മകള്‍ നേരുന്നതിനൊപ്പം...ഹൃദയത്തില്‍ നിന്നും ആയിരമായിരം വിപ്‌ളവാഭിവാദ്യങ്ങള്‍.


Next Story

Related Stories