TopTop
Begin typing your search above and press return to search.

ഈ കൊവിഡ് കാലത്ത് നിങ്ങള്‍ ഉദാസീനരും അശ്രദ്ധരുമാകരുത്; ചരിത്രം ഓര്‍മിപ്പിച്ച് മിഥുന്‍ മാനുവല്‍ തോമസ്

ഈ കൊവിഡ് കാലത്ത് നിങ്ങള്‍ ഉദാസീനരും അശ്രദ്ധരുമാകരുത്; ചരിത്രം ഓര്‍മിപ്പിച്ച് മിഥുന്‍ മാനുവല്‍ തോമസ്

കോവിഡ് പ്രതിരോധത്തില്‍ നിതാനന്ത ജാഗ്രതയുള്ളവരായിരിക്കണം നാമെല്ലാരുമെന്ന സന്ദേശവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. സ്പാനിഷ് ഫ്‌ളൂ കാലം ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ഒരു തരത്തിലുള്ള അശ്രദ്ധയും ഈ മഹാമാരിക്കാലത്ത് ഉണ്ടാകരുതെന്നും അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും മിഥുന്‍ ചൂണ്ടിക്കാണിക്കുന്നത്.

മിഥുന്‍ മാനുവല്‍ തോമസിന്റെ കുറിപ്പ് വായിക്കാം;

1918 ലെ സ്പാനിഷ് ഫ്‌ളൂ കാലത്ത് ആദ്യ ലോക്ക് ഡൌണ്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു മാതൃകയായ ഇടമായിരുന്നു സാന്‍ ഫ്രാന്‍സിസ്‌ക പോലും. എന്നാല്‍ രോഗവ്യാപന നിരക്ക് കുറഞ്ഞപ്പോള്‍ ലോക്ക് ഡൌണ്‍, മാസ്‌ക് എന്നിവ അടക്കമുള്ള മുന്‍കരുതലുകള്‍ തിടുക്കത്തില്‍ പിന്‍വലിക്കപ്പെട്ടു(ഇതിനു വേണ്ടി സമരങ്ങള്‍ പോലും നടന്നു). ജനങ്ങള്‍ വളരെയധികം ഉദാസീനരും അശ്രദ്ധരും അമിത ആത്മവിശ്വാസം ഉള്ളവരും ആയി. അനന്തരഫലമായി മഹാമാരിയുടെ രണ്ടാം തരംഗത്തില്‍, അക്കാലത്തു ഫ്‌ളൂ നിമിത്തം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ഒന്നായി സാന്‍ ഫ്രാന്‍സിസ്‌കോ മാറുകയും ചെയ്തു.

പി എസ് : വെറുതെ ഗൂഗിള്‍ വഴി മഹാമാരി ചരിത്രം പരത്തുന്നതിനിടയില്‍ ബിസിനസ് ഇന്‍സൈഡറില്‍ കണ്ട വാര്‍ത്ത ഒന്ന് പരിഭാഷപ്പെടുത്തി എന്ന് മാത്രം


Next Story

Related Stories