TopTop
Begin typing your search above and press return to search.

'കേരളത്തിലെ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതോടെ എന്തായാലും മനസിലാകും'

കേരളത്തിലെ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതോടെ എന്തായാലും മനസിലാകും

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടമായ എല്‍ഡിഎഫ് മുന്നേറ്റത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതുവരെയും മനസിലാകാത്തവര്‍ക്ക് ഈ തെരഞ്ഞെടുപ്പോടെ എന്തായാലും മനസിലാകും എന്നായിരുന്നു ഫേസ്ബുക്കില്‍ മിഥുന്‍ കുറിച്ചത്. പ്രാഞ്ചിയേട്ടനോട് മേനോന്‍ പറഞ്ഞപോലെ 'എഡ്യൂക്കേക്കേഷന്‍ പ്രാഞ്ചി, എഡ്യൂക്കേഷന്‍' എന്നാണ് അതിനുള്ള കാരണമായി മിഥുന്‍ കൂട്ടിച്ചേര്‍ക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്കൊപ്പമാണ് എല്ലാ കാലത്തും ദേവഗണങ്ങളെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കേരള ജനതയെ സംരക്ഷിച്ചത് ഈ സര്‍ക്കാരാണ്. അതുകൊണ്ട് അയ്യപ്പനും എല്ലാ ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധര്‍മ്മടത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ എല്‍ഡിഎഫിന് ചെയ്യുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.


Next Story

Related Stories