TopTop
Begin typing your search above and press return to search.

എന്നെ വച്ച് സിനിമ ചെയ്യരുത് എന്ന് ഉപദേശിക്കുന്നവരുണ്ട്, അടുത്ത സിനിമ നിർമിക്കുന്നത് ദുൽഖർ സൽമാനാണ്: റോഷൻ ആൻഡ്രൂസ്

എന്നെ വച്ച് സിനിമ ചെയ്യരുത് എന്ന് ഉപദേശിക്കുന്നവരുണ്ട്, അടുത്ത സിനിമ നിർമിക്കുന്നത് ദുൽഖർ സൽമാനാണ്: റോഷൻ ആൻഡ്രൂസ്

ഉണ്ണി ആർ കഥ പറഞ്ഞപ്പോൾ മുതൽ, ഇവനിട്ടു രണ്ടടി കൊടുക്കണം എന്നു കാഴ്‌ചക്കാർക്കു തോന്നുന്ന മുഖമുള്ളയാളായിരിക്കണം പ്രതി പൂവൻ കോഴിയിലെ ആന്റപ്പൻ എന്നു തോന്നിയിരുന്നെന്ന് സംവിധായകന്‍ റോഷൻ ആൻഡ്രൂസ്. എന്നാൽ‌ തനിക്ക് ഒരുപാടു ശത്രുക്കളുള്ളതിനാൽ ആന്റപ്പന്റെ വേഷം ഞാൻ തന്നെ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

അഭിനയവും സംവിധാനവും ഒരുപോലെ ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്റെ പ്രകടനം ഞാൻ തന്നെ മോണിറ്ററിൽപ്പോയി കണ്ടു. ചിലപ്പോൾ ആൾക്കൂട്ടത്തിനു നടുവിൽ ഒരു വള്ളിനിക്കർ മാത്രമിട്ട് അഭിനയിക്കേണ്ടി വന്നു റോഷൻ ആൻഡ്രൂസ് പറയുന്നു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റോഷന്‍ തന്റെ സിനിമയെ കുറിച്ച് പ്രതികരിക്കുന്നത്.

താൻ ചെലവേറിയ സിനികളെ ചെയ്യു എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു. തന്റെ സിനിമകളുടെ ബജറ്റ് ഉൾപ്പെടെ വെളിപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. തന്റെ പത്തു സിനിമകളിൽ എട്ടും സാമ്പത്തിക വിജയം നേടിയതാണെന്നും അദ്ദേഹം പറയുന്നു. കായംകുളം കൊച്ചുണ്ണി 45 കോടിയിലേറെ ചെലവിട്ടു ചെയ്‌ത സിനിമയാണ്. ആ സിനിമ നിർമാതാവിനു പണം തിരിച്ചു നൽകി. പരാജയമായത് സ്കൂൾ ബസും, കാസനോവയുമാണെന്നും അദ്ദേഹം പറയുന്നു. ഉദയനാണ് താരം എന്ന സിനിമയുടെ ബജറ്റ് 2.75 കോടി രൂപയാണ്. നോട്ട് ബുക്കിന് 3.50 കോടി ആയി. ഇവിടം സ്വർഗമാണ് 4 കോടി ചെലവായി. ഇതെല്ലാം ലാഭകരമായ സിനിമകളാണെന്നും റോഷൻ വ്യക്തമാക്കുന്നു.

എന്നെ വച്ച് സിനിമ ചെയ്യരുത് എന്ന് ഉപദേശിക്കുന്നവരുണ്ട് എന്നാൽ കായംകുളം കൊച്ചുണ്ണിയിൽ ആത്മാർഥമായി എനിക്കൊപ്പം നിന്നതാണ് നിർമാതാവാണ് ഗോകുലം ഗോപാലൻ. അതേ ഗോകുലം പ്രൊഡക്‌ഷൻസ് ആണ് പ്രതി പൂവൻകോഴി ചെയ്യുന്നത്. 5.50 കോടിയാണ് ചെലവ്. 38 ദിവസം കൊണ്ട് ഈ സിനിമ തീർത്തു. ഒരു സിനിമയുടെ കഥയാണ് അതിന്റെ ചെലവ് നിശ്ചയിക്കുന്നത്. ക്വാളിറ്റിയുള്ള സിനിമകളേ കൊടുക്കൂ എന്നതാണ് തന്റെ ലക്ഷ്യം. തന്റെ അടുത്ത സിനിമ നിർമിക്കുന്നത് ദുൽഖർ സൽമാനാണ്. ദുൽഖർ തന്നെയാണ് നായകനും റോഷൻ പറഞ്ഞു.

സ്‌ത്രീകളെ സ്വപ്‌നം കാണാനാണ് പഠിപ്പിച്ച സിനിമയായിരുന്നു തന്റെ ‘ഹൗ ഓൾഡ് ആർ യു’. എന്നാൽ പ്രതി പൂവൻകോഴി അവരെ പ്രതികരിക്കാനാണ് പ്രാപ്‌തരാക്കുന്നത്. സ്‌ത്രീകൾ കണ്ടിരിക്കേണ്ട സിനിമയാണിതെന്ന് പറയാൻ കഴിയും. ജീവിതത്തിൽ പലപ്പോഴും ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോയവരാണ് നമ്മുടെ സഹോദരിമാരിൽ പലരുമെന്നും റോഷൻ പറയുന്നു.


Next Story

Related Stories